എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ


ദൈവത്തിൻ സ്വന്തം നാടാണിതെന്ന
നാട്യമെല്ലാം പമ്പ കടന്നിപ്പോൾ
വീട്ടിലൊതുങ്ങി വസിപ്പൂനമ്മൾ
'കോവിഡിനെ'യോർത്തു ഭീതിയോടെ
ഭീകരനിവന്റെ യാത്രാപഥം
മുറിക്കണം നാം മറന്നിടാതെ
ജീവരക്ഷയ്ക്കുതകുന്ന മട്ടി-
ലാവണമോരോ പ്രവർത്തനവും
ലോകമെങ്ങും ജനലക്ഷങ്ങളെ
കൊന്നൊടുക്കിടുമദൃശ്യരൂപീ
കേരളത്തിൽ വേണ്ടൊട്ടും നിന്നുടെ
താണ്ഡവം.തോൽവിയുറപ്പതോർത്തോ!
'കോവിഡിനെ' കെട്ടുകെട്ടിച്ചീടാൻ
നമുക്കൊന്നായ് ശുചിത്വം പാലിക്കാം.
സാമൂഹികാകലം പാലിക്കാനാ -
കട്ടെ, വീട്ടിൽ ലക്ഷ്മി വസിക്കട്ടെ !
സ്വയം രക്ഷക്കൊപ്പം പരരക്ഷ
അതാവണം നമ്മുടെ പ്രതിജ്ഞ.
മഹാമാരിയെ ചെറുത്തിടാനായ്
കരുത്തോടെ മുന്നേറുക നമ്മൾ !

 

ടെസ്സാ പ്രിയേഷ്
9 എ എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത