എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം/ഉണരണം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരണം

മഹാമാരിയാണിന്നുലകിൽ മനുഷ്യരാശിയെ
തകർക്കുവാൻ വെമ്പിടുന്നോൻ
ഉണർത്തണം മനുഷ്യമനസ്സിലെ ജ്വാലയെ
അറിവിന്റെ നിറവിന്റെ
മഹത്താം പ്രഭയെ ഉണർത്തണം
ഭാവി തലമുറയ്ക്കായ്
പ്രളയമായെത്തിയ വിപത്തിനെ അകറ്റിയ
മാനവ ശക്തി ഉണരണം
ജീവ പ്രഭയെ അണയ്ക്കാനെത്തിയ
മഹാരോഗത്തെ തടുക്കണം
ഒരു പുൽനാമ്പിനുമുണ്ടാം
ജീവചൈതന്യമാം ഊർജ്ജം
ആ ഊർജ്ജം വിസ്ഫോടനമാക്കി അകറ്റുക
മഹാമാരിയെ
പ്രതീക്ഷതൻ പൊൻകിരണങ്ങൾ ഉണർത്തു-
ന്നൊരാമനശക്തി തൻ മുൻപിൽ
മഹാരോഗമാംവിപത്തിനെബലിയർപ്പിക്കുക
ബലിയർപ്പിക്കുക
പ്രതിരോധമാം കൊടുങ്കാറ്റിനെ യുയർത്തി
വന്മരമാംമഹാരോഗത്തെ
പിഴുതെടുത്ത് പ്രതീക്ഷതൻകെടാ ദീപ-
ത്തിൽ കത്തിക്കുക
അതിജീവിക്കും അതിജീവിക്കണം
ഈ കൊടും വിപത്തിനെ
ഗതകാല ചൈതന്യത്തിൽ നിന്നാവേശമുൾക്കൊണ്ട്
ഉണരണം നമ്മൾ
 

ഗൗരിസരസ്വതി ബി
9 എ എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട് രാമപുരം കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത