എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *കൊറോണ വൈറസും പ്രകൃതി സംരക്ഷണവും *

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ വൈറസും പ്രകൃതി സംരക്ഷണവും *

ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തുരത്താൻ നമ്മളെല്ലാം ഒറ്റക്കെട്ടായ് പ്രവർത്തിക്കുകയാണ്. ഈ അവസരത്തിൽ കൊറോണ എന്ന മഹാമാരി ഉണ്ടായതു മൂലം പ്രകൃതിയ്ക്ക് അതിന്റെ ചില നന്മകൾ തിരിച്ചു വന്നത് നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. മനുഷ്യൻ അവന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനായി ഉണ്ടാക്കി കൂട്ടുന്ന വ്യവസായിക ശാലകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ വീണ് മലിനമായി ഒഴുകിയിരുന്ന നമ്മുടെ ഗംഗാ നദിയും യമുനയും എല്ലാം ഈ മഹാമാരി കാരണം വ്യവസായശാലകളിലെ പ്രവർത്തനങ്ങൾ നിലച്ചതോടെ അതിന്റെ പഴയ പവിത്രത തിരിച്ചെടുക്കുന്നു. ശുദ്ധമായ തെളിഞ്ഞ ജലം വഹിച്ചു കൊണ്ടുള്ള ഈ നടികളുടെ ഒഴുക്ക് ഇന്ന് വാർത്തകളിൽ നിറയുന്നു. 1987 നു ശേഷം ഇങ്ങനെയൊ രു ശുദ്ധജല പ്രവാഹം ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധർ വെളിപ്പെടുത്തുന്നത്.
                 ഡൽഹി പോലുള്ള നഗരങ്ങളിൽ വാഹനങ്ങളും വ്യവസായശാലകളും വർധിച്ചതു മൂലം ആകാശത്തിന്റെ നീലിമ നഷ്ടപ്പെടുകയും പുകയും മലിനവായുവും കൊണ്ട് നിറയുകയും ചെയ്തു. എന്നാൽ ഇന്ന് മഹാമാരിയെത്തുടർന്ന് ഉണ്ടായ നിയന്ത്രണങ്ങൾ മൂലം വാഹനങ്ങൾ ഇറങ്ങാതെയും വ്യവസായശാലകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്ന് വർഷങ്ങൾക്ക് ശേഷം അവിടെയുള്ള മനുഷ്യർ ആകാശത്തിന്റെ നീലിമ ആസ്വദിക്കുന്നു.
            ഈ സത്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യൻ അവന്റെ ഓരോ മുന്നേറ്റങ്ങളിലും കാൽവെയ് ക്കുമ്പോൾ അത് നമ്മുടെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത്. അങ്ങനെയായാൽ പ്രകൃതി പ്രള യത്തിന്റെ രൂപത്തിലും ഭൂകമ്പമായും കൊറോണ , നിപ തുടങ്ങിയ മഹാമാ രികളുടെ രൂപത്തിലും നമ്മെ പ്രതിരോധിക്കാം. ഇത് പലപ്പോഴും മനുഷ്യനെ നിസ്സഹായനായി തീർക്കാം. പ്രകൃതിയ് ക്ക് വേണ്ടിയുള്ളതല്ല മനുഷ്യൻ,.എന്നാൽ മനുഷ്യന്റെ നിലനിൽപിന് അടിസ്ഥാനം പ്രകൃതിയാണ് എന്ന യഥാർഥ്യം നമ്മൾ തിരിച്ചറിയണം എന്നതാണ് ഈ അവസരത്തിൽ എന്റെ കൂട്ടുകാരോടായി എനിക്ക് പങ്കുവെയ്ക്കാനുള്ളത്.

ABHIMANYU
9-A SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം