എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

വ്യത്യസ്തത ഭാഷകളിൽ രചിക്കപ്പെട്ട നിരവധി  ഗ്രന്ഥങ്ങൾ ഉള്ള ഗ്രന്ഥശാലയാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .  അതിപ്രാചീനവും വിരളമായി  ഇന്ന് കാണാൻ സാധിക്കുന്നതുമായ ധാരാളം കൃതികൾ ഇതിൽ ഉൾപ്പെടുന്നു .500 ൽപ്പരം ബാലസാഹിത്യകൃതികൾ ,ആയിരത്തോളം ചരിത്ര കൃതികൾ , അഞ്ഞൂറിൽപ്പരം പഠനങ്ങൾ (കുട്ടികൾക്കുള്ളത്), 1970 -ലെ ചെറിയ കൈപ്പുസ്തകങ്ങൾ , 1970 -ൽ  കേരള ഭാഷാസാഹിത്യ  ഇൻസ്റ്റിറ്റ്യുട്ട് പുറത്തിറക്കിയ 'ഭാഷാ വ്യാകരണം ' മുതൽ കെ .പത്മനാഭമേനോൻ രചിച്ച  'കൊച്ചിരാജ്യചരിത്രം 'വരെ  ഇവിടെ ഉണ്ട് .നൂറിൽപരം എൻസൈക്ലോപീഡിയ കളും മലയാളം, സംസ്കൃതം, ഹിന്ദി തുടങ്ങിയ വ്യത്യസ്ത ഭാഷകളിലുള്ള ഡിക്ഷ്ണറികളും പുരാണ നിഘണ്ടുക്കളും അഞ്ഞൂറിൽപരം പുരാണ പുസ്തകങ്ങളും ഈ ഗ്രന്ഥശാലയിൽ ഉണ്ട്. കൂടാതെ ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേകിച്ച് ഷേക്സ്പിയറുടെ നോവൽ പോലെയുള്ള ധാരാളം കൃതികളും ഈ ഗ്രന്ഥശാലയിൽ ഉണ്ട്.