എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിന്റെ പരിസരത്തും വിദ്യാർത്ഥികളുടെ വീടിന്റെ പരിസരത്തും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗ മത്സരം എന്നിവ നടത്തി. വീട്ടിൽ ഒരു അടുക്കളത്തോട്ടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു. വീടും പരിസരവും വിദ്യാലയവും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് . കാവ് സംരക്ഷണവുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്തി.