എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി  ജൂൺ5 - പരിസ്ഥിതിദിനം, പ്രേചന്ദ് ദിനം, സ്വാതന്ത്ര്യ ദിനാഘോഷം, ഹിന്ദി ദിനാഘോഷം എന്നിവ നടന്നു.ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം , പ്രസംഗ മത്സരം, കവിത ചൊല്ലൽ, കടങ്കഥ നിർമ്മാണം എന്നിവ നടത്തി. രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനും ഹിന്ദി നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായി ബുധനാഴ്ച ദിവസം അസംബ്ലിയിൽ ഹിന്ദിയിൽ പത്രവായനയും പ്രതിജ്ഞയും നടത്തുന്നു.

മലയാളം സമാജം

ജൂൺ 19 മുതൽ 25 വരെ വായനാവാരാചരണം നടത്തി. ഈ വർഷത്തെ മലയാള സമാജത്തിന് ഉദ്ഘാടനം ശ്രീ പുന്നപ്ര ജ്യോതികുമാർ സർ നിർവഹിച്ചു. അദ്ദേഹത്തിന്റെ നാടൻപാട്ട് അവതരണവും  നാടൻ പാട്ടുകളെ കുറിച്ചുള്ള ലഘു വിവരണവുംഈ അവസരത്തിൽ ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് നടന്ന കുട്ടികളുടെ രചനകൾ എല്ലാം ചേർത്ത് ഒരു ആൽബം തയ്യാറാക്കി.  കുട്ടികളുടെ വിവിധ കലാപരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. സമാപനദിവസം അധ്യാപകനും നാടകനടനും ആയ ശ്രീ. രവി പ്രസാദ് സർ വിശിഷ്ടാഥിതിയായി പങ്കെടുത്തു. ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട ബഷീറിന്റെ കൃതികൾ എല്ലാം ചേർത്ത് ഒരു വീഡിയോ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' എന്ന കൃതിയുടെ ചില ഭാഗങ്ങൾ കുട്ടികൾ ചിത്രീകരണം തയ്യാറാക്കി അവതരിപ്പിച്ചു. കുട്ടികൾക്ക് സാഹിത്യകൃതികൾ മനസ്സിലാക്കി കൊടുക്കുന്നതിനും വായനയിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളഭാഷയിലുള്ള അഭിരുചി വർധിപ്പിക്കുന്നതിനുമു ള്ള നടപടികൾ സ്വീകരിച്ചു പോരുന്നു.