എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഡോക്ടർ നാഗേന്ദ്ര പ്രഭു  സാറാണ്. സയൻസ് നിത്യജീവിതത്തിൽ എങ്ങനെ ഉപകാരപ്രദ മാക്കാം എന്നതിനെ മുൻനിർത്തി ഒരു ലഘു പ്രഭാഷണം അദ്ദേഹം നടത്തി. പിന്നീട് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തങ്ങളുടെ വീടിനടുത്തുള്ള കാവുകൾ,കുളങ്ങൾ, പാടങ്ങൾ മുതലായ വ്യത്യസ്ത പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കുകയും അത് ഒരു വീഡിയോ പ്രദർശനം ആയി ഓൺലൈനിലൂടെ നടത്തുകയും ചെയ്തു. ഡോക്ടർ അബ്ദുൾ കലാമിന്റെ ചരമ ദിനത്തോടനുബന്ധിച്ച് ഒരു സെമിനാർ അവതരിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ മത്സരങ്ങൾ നടത്തി. ഹോം ലാബ് വികസിപ്പിക്കാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അത് അവർ വീട്ടിൽ നടത്തിയശേഷം അത് വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ ഇൻസ്പെയർ അവാർഡിന് രണ്ടു വിദ്യാർത്ഥികൾക്ക് അർഹത ലഭിച്ചു.