എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ചേർത്തലയിൽ നടന്ന ജില്ലാ അമച്വർ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.അതിൽ 9 കുട്ടികൾ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടുകയുണ്ടായി. അതിൽ ആറു കുട്ടികൾ കോഴിക്കോട് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. കൂടാതെ സ്പോർട്സ് ക്ലബ് മുഖേന കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് ഉള്ള വ്യായാമമുറകൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം, ശാരീരിക ക്ഷമത എന്നിവ കൈവരിക്കുന്ന രീതിയിലുള്ള വ്യായാമമുറകൾ ഈ അവസരത്തിൽ പരിശീലിപ്പിക്കുന്നുണ്ട്.