എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/സ്നേഹമാകുന്നപ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹമാകുന്ന പ്രകൃതി പൂമ്പാറ്റകളെ പോലെ പറക്കട്ടെ

ഒരു ഗ്രാമത്തിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികൾ അമ്മുവും റഹ്മാനും. അമ്മു ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്. എല്ലാ പരീക്ഷയിലും ഉന്നത വിജയം നേടിയിരുന്നു. റഹ്മാന് ക്ലാസിൽ മാർക്ക് കുറവ് മടിയനും ആയിരുന്നു. അവന് പുസ്തകത്തോട് വളരെ താൽപര്യമായിരുന്നു. ഒരു ദിവസം അവന്റെ ഉമ്മ ഒരു കഥ പറഞ്ഞു കൊടുത്തു . അതിനുശേഷമാണ് അവൻ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങിയത്. ഉമ്മ പറഞ്ഞതനുസരിച്ച് അവൻ ഒരു ജോലിക്ക് പോയി സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി , ഒപ്പം ഉമ്മയെ നോക്കാനും തുടങ്ങി. ഉമ്മ പറഞ്ഞത് അനുസരിച്ച് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിച്ചു. പ്രകൃതിയെ സ്നേഹിച്ചാലെ ഒരു നല്ല മനസ്സിന്റെ ഉടമയാകാൻ പറ്റുകയുള്ളൂ എന്ന് ഉമ്മ പറഞ്ഞത് അവൻ ഓർത്തു. പക്ഷേ അമ്മുവിൻറെ അമ്മ ഉപദേശിച്ചത് പ്രകൃതിയെ സ്നേഹിക്കാൻ അല്ല മറിച്ച് കുറെ പണം സമ്പാദിക്കാൻ ആണ്. പിറ്റേദിവസം അമ്മു റഹ്മാനോട് പറഞ്ഞു എങ്ങനെ നന്നായി ജീവിക്കണം എന്ന് ഞാൻ നിനക്ക് കാണിച്ചു തരാം. കുറെ നാളുകൾ കഴിഞ്ഞു റഹ്മാൻ ഒരു കൃഷി ഓഫീസർ ആയി. അമ്മു ഒരു വലിയ ബിസിനസുകാരിയുമായി മാറി. മരങ്ങളൊക്കെ വെട്ടി നശിപ്പിച്ചു അവിടെ വലിയ ഫാക്ടറികൾ പണിതു. വലിയ സമ്പന്ന ആണ് അവൾ. റഹ്മാൻ വീടിനുചുറ്റും മരങ്ങൾ നട്ടുവളർത്തി വീട് പ്രകൃതിരമണീയമാക്കി മാറ്റി. അതേ പാഠങ്ങൾ ചുറ്റുമുള്ള ആളുകൾക്ക് പറഞ്ഞുകൊടുക്കുകയും സ്വന്തമായി കൃഷി ചെയ്യുകയും ഒരു നല്ല കൃഷിക്കാരൻ ആവുകയും, തന്റെ ജോലി മുൻപോട്ട് കൊണ്ടുപോവുകയും ചെയ്തു.
അങ്ങനെയിരിക്കെ അവന് തന്റെ സുഹൃത്തായ അമ്മുവിനെ കാണാൻ മോഹം തോന്നി. അവൻ പട്ടണത്തിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് മറ്റൊരു സുഹൃത്ത് വഴി അറിയുന്നത് അമ്മു ആശുപത്രിയിലാണ് എന്നുള്ള വിവരമാണ്. പട്ടണത്തിലെ ഭക്ഷണരീതിയും, ശുചിത്വമില്ലായ്മയും ആണ് അമ്മുവിന് ഈ രോഗം പിടിപെടാൻ കാരണമായത്. റഹ്മാൻ അമ്മുവിനോട് പറഞ്ഞു നിനക്ക് നിന്റെ രോഗം നീ സമ്പാദിച്ച പണം കൊണ്ട് സുഖപ്പെടുത്താൻ സാധിച്ചോ? ഇല്ലല്ലോ ...?പണം ഉള്ളതുകൊണ്ട് ജീവിതത്തിലെ സന്തോഷവും സമാധാനവും കൊണ്ടുവരാൻ സാധിക്കില്ല. അങ്ങനെ റഹ്മാൻ അമ്മുവിനെ പ്രകൃതിചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവിടത്തെ ശുദ്ധവായുവും പ്രകൃതി ചികിത്സാ രീതിയും അമ്മുവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. അമ്മു തികച്ചും പ്രകൃതിസ്നേഹിയായ മാറിക്കഴിഞ്ഞിരുന്നു . അവൾ പണത്തോടുള്ള ആഗ്രഹം ഉപേക്ഷിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. അവിടെ നിന്ന് അവൾ പ്രകൃതിയെ സ്നേഹിക്കണം എന്നും പരിപാലിക്കണം എന്നുമൊക്കെ പഠിച്ചു . അങ്ങനെ അവളുടെ ജീവിതം സന്തോഷവും സമാധാനം ഉള്ളതും ആയി മാറി. അവളുടെ രോഗം പൂർണ്ണമായി സുഖപ്പെട്ടു. പ്രകൃതിയെ നമ്മുടെ പരിസ്ഥിതിയെ സ്നേഹിച്ച് പരിപാലിച്ച് പ്രകൃതിയിൽ നിന്ന് കിട്ടുന്നത് ഭക്ഷിച്ച് ശുചിത്വമുള്ള ഭക്ഷണം കഴിച്ച് നല്ല ആരോഗ്യം കൈവരിച്ച ആ രണ്ടു കൂട്ടുകാർ സന്തോഷത്തോടെ ജീവിക്കുന്നു. അവരുടെ അമ്മ പറഞ്ഞു കൊടുത്ത കഥകൾ ആണ് രണ്ടുപേരുടേയും ജീവിതം മാറ്റിമറിച്ചത്. ഒരാളുടെ കാഴ്ചപ്പാട് അവരുടെ ജീവിതത്തിന്റെ ഭാവി മാറ്റിമറിച്ചു.

ഫാത്തിമ ഹിസാന
9 B എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ