എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ആത്മനിയന്ത്രണം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മനിയന്ത്രണം

ചെറുത്തു നിന്നിടാം നമുക്ക്
സൂക്ഷ്മാണുക്കൾ തൻ കൊറോണയെ,
പറന്നുയർന്നീടാം നമുക്ക്
അദൃശ്യനാം ശത്രുവിൻ കരങ്ങളിൽ നിന്നും
കോർത്തിടാം നമുക്ക് വൈദ്യശാസ്ത്രത്തിൻ കരങ്ങളെ
മറന്നിടാം കണ്ണുനീർ കണങ്ങൾ തൻ -
മരണ പ്രവാഹവും ഏകാന്തതയും
ഓർത്തിടാം ലോക്കഡൗണിൻ ദിനങ്ങൾ പഠിപ്പിച്ച പാഠങ്ങളെ
അറിയുക നാളേക്കു കരുതലു വേണം
നിലനില്പിനായി പോരാടുക
നല്ലൊരു നാളെക്കായി
ആത്മനിയന്ത്രണം കൈവരിക്കേണം

പവിത്ര. M. S
3 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത