എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഹൈഡ്രോക്സി ക്ലോറോക്വിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈഡ്രോക്സി ക്ലോറോക്വിൻ


ഞാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ .ഇന്ന് ലോകമെമ്പാടും ഉള്ളവർ എന്നെ ഉറ്റു നോക്കുകയാണ്.അതിനു പിന്നിലുള്ള കാര്യം അറിയണമെങ്കിൽ നിങ്ങൾ എന്നെ കുറിച്ച വിശദമായി അറിയണം. എന്റെ ജനനം അങ്ങ് ഇന്ത്യ മഹാരാജ്യത്താണ്‌...ആർത്രൈറ്റിസിനും ,മലേറിയയ്ക്കും പിന്നെ അല്ലറ ചില്ലറ ശ്വാസം മുട്ടലിനും ഒക്കെ മരുന്നായിട്ടാണ് എന്നെ ഉപയോഗിച്ചിരുന്നത് .എന്നാൽ ഈ അടുത്തുണ്ടായ ഒരു തിരിച്ചറിവ് എന്നെ പ്രശസ്തനാക്കി.കോവിഡ് ന്റെ രംഗ പ്രവേശത്തോടെയാണ് അത്.എനിക്ക് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നു ആരോ കണ്ടുപിടിച്ചു കളഞ്ഞു.ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് തന്നയാണ് എന്റെയും പിതാവ്.ആരാന്നോ ആചാര്യ പ്രഭുല്ലചന്ദ്ര റേ .ഇന്ന് എന്നെ നിർമിക്കുന്നത് ഇന്ത്യയിൽ മാത്രം ആണ്.ഇപ്പോൾ എല്ലാരും,എന്തിനു ഈ ലോകം മുഴുവനും എന്റെ കീഴിലാണ് പറഞ്ഞു നടക്കുന്ന അമേരിക്കൻ ട്രമ്പ് ഉണ്ടല്ലോ,അദ്ദേഹം പോലും എനിക്ക് വേണ്ടി ഇന്ത്യ യെ സമീപിച്ചിരിക്കുവാണ്..കൊടുത്തീടാം അല്ലെ ...മനുഷ്യ ജീവന് വില അമൂല്യമാണ്...എനിക്ക് പാർശ്വഫലങ്ങൾ ഉണ്ട് കേട്ടോ..അതും നിങ്ങൾ അറിയണേ ...പിന്നെ എന്നെക്കാളുപരി നിങ്ങൾക്ക് കൊറോണയെ ഓടിക്കാൻ പറ്റും .ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കു.


കീർത്തന എസ്
9 B എസ് .ഡി.വി.ജി.എഛ് .എസ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം