എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/കൂട്ടിലടച്ച കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ച കിളികൾ

അവധിക്കാലം ഞങ്ങൾ കുട്ടികൾ വളരെ ആസ്വദിക്കുന്ന കാലം . പരീക്ഷയൊക്കെ കഴിഞ്ഞ് ഓടിയും ചാടിയും കളിച്ചു നടക്കുന്ന സമയം. ഞങ്ങൾ കൊതിച്ചിരുന്ന സമയം . പക്ഷെ ഈ വർഷം ഞങ്ങൾക്ക് അതിനൊന്നും കഴിഞ്ഞില്ല. പരീക്ഷയും കഴിഞ്ഞില്ല, കളിക്കാനും കഴിഞ്ഞില്ല. അപ്പോഴാണ് അവന്റെ വരവ്. 'കൊറോണ' എന്ന ഭീകരൻ. ഞങ്ങളെ അവൻ വീടിനകത്താക്കി. ലോകത്തെ മുഴുവൻ വിഴുങ്ങി. എന്നും പത്രത്തിൽ മരിച്ചരുടെ കണക്ക് . പതിനായിരങ്ങളുടെ കണക്ക് കേട്ട് ഞാൻ ഞെട്ടി .എങ്കിലും കേരളനാടിനെ മുഴുവൻ വിഴുങ്ങാൻ അവനു സാധിച്ചില്ല. 'നമ്മുടെ ഒത്തൊരുമ'. നമ്മളെ രക്ഷിക്കാൻ ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരുമൊക്കെ ചെയ്യുന്ന ജോലികൾ നമ്മുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല . എങ്കിലും ഞങ്ങളെ കൂട്ടിലടച്ച കിളികളാക്കിയ ആ ഭയങ്കരനെ എങ്ങനെയെങ്കിലും തുരത്തണം എങ്കിലേ ഞങ്ങൾക്ക് കളിക്കാനാവൂ........

ഗൗരി സുധീഷ്
3 എസ്സ് .കെ.വി.ഗവൺമെന്റ്.യു.പി.എസ്സ് .പെരുന്തുരുത്ത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം