എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ഇതാ ......അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇതാ ......അതിജീവനത്തിന്റെ നാള‍ുകൾ

ഈ മഹാമാരിതൻ വിധിയോർത്ത‍ു
കരയുവാൻ കഴിയില്ല മനുഷ്യനിൽ കർമ്മഫലം
ഭയമല്ല കരുതലാനടിയ‍ുറല്ലാൽ നാളെ
അതിജീവനത്തിന്റെ കഥ പറയാം
ഒരു ന‍ുള്ള് കണ്ണീര‍ു വാർത്ത‍ുകൊണ്ടീലോകം
വ്യഥയോട് ചേര‍ുന്ന‍ു നമ്മേവരും
സ‍ൃഷ്‍ടിച്ച സ‍ൃഷ്‍ടാവ് പോലും പകച്ചു പോയി
നിൻ ചെയ്‍തികൾ കണ്ടു കണ്ണടച്ച‍ു
ഈ മഹാമാരി തൻ വിധിയോർത്ത‍ു
കരയുവാൻ കഴിയില്ല മന‍ുജനിൽ കർമ്മഫലം
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങ‍ും ഒര‍ു പുലരി വര‍ും

സോന അനീഷ്
IX A < എസ്.എം.എച്ച്.എസ്.എസ് അറക്കുളം‎
അറക്കുളം‎ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത