എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയെന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെന്ന അമ്മ

അമ്മയെന്ന പ്രകൃതിയെ നാം
മാനവർ സംരക്ഷിക്കണം.
ഈശ്വരന്റെ വരദാനമീ
പ്രകൃതിയെന്ന് നാമറിയണം.
ഈണത്തിൽ ഒഴുകുന്ന പുഴകളും
കാറ്റിൽ ചാഞ്ചാടും മരച്ചില്ലകളും
താളത്തിൽ പാടുന്ന
ക‍ുയിലിൻ ഗീതങ്ങളും
പ്രകൃതിയെന്ന അമ്മ തൻ സമ്മാനം .
ഇത്ര നൽവരദാനമേകിടുന്നു
അമ്മയാം ഭൂമി മക്കൾക്ക് .
എന്നാലമ്മയെന്ന പദത്തിൽ
അർത്ഥമറിയാതെ
മുന്നേറും മാനവരെ നിങ്ങൾ
നാശം വിതച്ചു;ഭൂവിൽ കൊടുങ്കാറ്റുവിതച്ചു
പ്രകൃതിയെന്ന അമ്മയുടെ ഭംഗിയിൽ
ഭംഗം വരുത്തി നിങ്ങൾ
അമ്മയിൽ തെളിഞ്ഞ ദീപം
ഊതി കെടുത്തി നിഷ്കരുണം
ക്ഷമ നശിച്ചു, എന്ന് മക്കളറിയാൻ
ദുരന്തങ്ങൾ അമ്മ നമുക്കേകി
താങ്ങാൻ ആവാത്ത ദുഃഖത്താൽ
വലഞ്ഞു മാനവർ
ആശ്വാസത്തിനായ് വീണ്ടും
അമ്മ തൻ നേർക്ക് കേണു നോക്കുന്നു
കത്തിജ്വലിച്ച അമ്മ
ഒടുവിൽ ശാന്തമായി മാറുന്നു
ഈ മാനവർക്കായ്.

ആതിര സുക‍ുമാരൻ
VIII C എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത