എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ശുചിയാക്കാം-പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയാക്കാം-പ്രതിരോധിക്കാം


ശുചിത്വം എന്നത് ശീലമാക്കി പ്രതിരോധിക്കൂ
വ്യാധി പരത്തും വിപത്തുകളെ ശുദ്ധിയാക്കുക നാം മടികൂടാതെ
അകറ്റുക നാമാവൈറസുകളെ
ശുചിത്വം എന്നൊരു വേലി കെട്ടുക
വേലി കെട്ടുക നന്മയ്ക്കായി
 പ്രതിരോധിക്കാം ഒറ്റക്കെട്ടായി
പ്രതിരോധിക്കാമീ വിപത്തുകളെ
ശുചിത്വമെന്നൊരു അമ്പുകൊണ്ട്
തുരത്തിടാമീ വിപത്തിനെ പ്രളയത്തിലങ്ങ് മുങ്ങിയിട്ടും
നിപ്പയിൽ ഒന്ന് വലഞ്ഞിട്ടും ഒറ്റക്കെട്ടായി
കൈകൾകോർത്ത് നിന്നവരാണീ കേരളജനത.
കൈകൾ കോർത്തും കൈത്താങ്ങായും
പ്രതിരോധിക്കും എന്തിനെയും നാം
ശുചിത്വം എന്നത് ശീലമാക്കൂ.......
ശുചിത്വമോടെ കരുത്തരാകൂ.

അഭിരാമി എ ബി
IX C എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത