എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും പൂമ്പാറ്റേ
പൂവുകൾ തേടി പുലരികൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പൂമ്പൊടി വീശി പൂവിലുറങ്ങും പൂമ്പാറ്റേ
മഴവില്ലിൻ നിറങ്ങൾ തൂകും പൂമ്പാറ്റേ
ഈ പൂഞ്ചിറകാരു തന്നു പൂമ്പാറ്റേ
പൂവുകൾ തന്നഴകിൽ മയങ്ങിയോ പൂമ്പാറ്റേ
പൂമണം നൽകി നീ മയങ്ങിയോ പൂമ്പാറ്റേ
എൻ കൊച്ചു പൂമ്പാറ്റേ
പുത്തനുടുപ്പിട്ട് പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും
എൻ കൊച്ചു പൂമ്പാറ്റേ

 

അലീന ഷിനോജ്
8 F എസ്. എം.എച്ച്.എസ് മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത