എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/ പാഠം ഒന്ന് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് വൈറസ്


ഇത് അതിജീവനത്തിൻെറ നാളുകൾ
ഒന്നിച്ചു പൊരുതേണ്ട നാളുകൾ
തളരാതെ പതറാതെ
പൊരുതേണ്ട നാളുകൾ
ഈ ലോക രാഷ്ട്രങ്ങൾ
മാനവർ സ്നേഹിതർ
ഒന്നിച്ചു നിൽക്കേണ്ട നാളുകൾ.

പലവിധ വ്യാധികൾ കണ്ടു നാം
അതിജീവനത്തിൽ വളർന്നു നാം
പൊരുതണം പൊരുതി തോല്പിക്കണം
വേരോടെ പിഴുതെറിയണം ഇന്നിന്റെ
വൈരിയാം വൈറസിനെ
ഇനിയും പൊരുതണം
വർഗ്ഗ വർണ്ണ മത ഭേദമെന്യേ.

നമുക്കായ് പൊരുതി മരിച്ചവർക്കെല്ലാം
നേരുന്നു ശതകോടി പ്രണാമങ്ങൾ
പാഠമാക്കാം വൈറസിൻ സാന്നിധ്യം
ഒന്നിച്ചു നില്ക്കാം തളരാതെ പതറാതെ
ഈ നല്ല സുന്ദര സൃഷ്ടഭൂമി
എന്നെന്നും നമ്മുടെ തലമുറ കാണുവാൻ.

 

ഡെൽന ബിനോയി
8 D എസ്. എം. എച്ച്. എസ്. മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത