എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവർത്തനങ്ങൾ/സർഗ്ഗവിദ്യാലയം പ്രോജക്ട്

Schoolwiki സംരംഭത്തിൽ നിന്ന്

സർഗ്ഗ വിദ്യാലയം എസ് എസ് കെ പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി തൽ ഫലമായി വർഷം ചെല്ലുന്തോറും മഴയുടെ അളവ് കുറഞ്ഞു വരുന്നതായും ജലദൗർലഭ്യം വർദ്ധിക്കുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതുമൂലം ഉള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ വലിയ വി പത്തിലേക്ക് നയിക്കുന്നതതെന്ന ബോധ്യം പുതുതലമുറയ്ക്ക് നൽകുന്നതിനായി "ഞങ്ങൾ,നാടിന്റെ കാവൽക്കാർ" എന്നപേരിൽ പ്രോജക്ട് നടപ്പാക്കി.

പ്രോജക്ട് നടപ്പാക്കുന്നതിന് മുന്നോടിയായി മഴ കുറയുന്നതിന് കാരണം കണ്ടെത്തുന്നതിനായി വിവിധ സർവ്വേകൾ സംഘടിപ്പിച്ചു. പഞ്ചായത്ത്, ജിയോളജി ഓഫീസ്,കൃഷി ഓഫീസ് തുടങ്ങിയവയിൽ നിന്ന് ദത്തങ്ങൾ കളക്ട് ചെയ്തു. പ്രത്യേക അഭിമുഖങ്ങൾ സംഘടിപ്പിച്ചു പ്രവർത്തന രൂപരേഖ തയ്യാറാക്കി.

പദ്ധതി പ്രദേശം സന്ദർശിച്ച് നിലവിലെ അവസ്ഥ മനസ്സിലാക്കി.മഴ കുറയുന്നതിന്റെ പ്രഥമ കാരണം വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ മുട്ടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ആയിരത്തോളം വൃക്ഷത്തൈകൾ ( ഞാവൽ ആര്യവേപ്പ്,മഹാഗണി,നെല്ലി, പ്ലാവ്,ആഞ്ഞിലി) ശേഖരിക്കുകയും രാമക്കൽമേട് ടൂറിസം മേഖല മുതൽ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങൾ വരെ പിടിഎ യുടെയും കുട്ടികളുടെയും സഹായത്തോടെ നട്ടുപിടിപ്പിക്കുകയും സംരക്ഷണ വേലി സ്ഥാപിക്കുകയും ചെയ്തു.

തുടർന്ന് വനസംരക്ഷണത്തിന്റെ ആവശ്യകത വെളിവാക്കുന്ന ബാനറുകൾ, പോസ്റ്ററുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും വൃക്ഷ സംരക്ഷണ ഡയറിയിൽ അനുഭവങ്ങൾ രേഖപ്പെടുത്തി മികച്ച ശ്രദ്ധ നൽകുന്ന കുട്ടികൾക്ക് സമ്മാനവും ഏർപ്പെടുത്തി.

കുട്ടികൾക്കും കുടുംബശ്രീ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ തെരുവുനാടകം നടത്തപ്പെട്ടു.

ശ്രീ എംഎം മണിഎം എൽ എയാണ് ഈ പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്തത്.

പി ടി എ യുടെയും പൊതുസമൂഹത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ പ്രവർത്തന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീ സുരേഷ് സാറിന്റെ വിലപ്പെട്ട നിർദ്ദേശങ്ങളും പഠന തെളിവുകളും ഈ പ്രോജ പ്രോജക്ടിന്റെ വിജയകരമായ നടത്തിപ്പിന് ഞങ്ങൾക്ക് പ്രയോജനപ്രദമായിരുന്നു.