എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം



ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമ്മുടെ പരിസ്ഥിതിയിൽ നിറയെ കല്പ വൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യഷമാണ്. തെങ്ങുകൾ ഉണങ്ങി കരിഞ്ഞും ഫലവൃക്ഷങ്ങളിൽ ഫലങ്ങളും ഇല്ലാതായിരിക്കുന്നു. മനുഷ്യ ജനസംഖ്യ കൂടിയതോടെ വയലുകൾ നികത്തി ഫ്ലാറ്റ്, വ്യവസായശാലകൾ തുടങ്ങിയവ പണിതുയർത്തുന്നു. ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യവർഗം ചെയ്തു കൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളി.നമ്മൾ അനാവശ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ തുടങ്ങിയ മാലിന്യങ്ങൾ വഴി നമ്മുടെ പരിസ്ഥിതി മലിനപ്പെടുന്നു. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് കഴിവതും വീടും പരിസരവും എങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക. മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക കഴിവതും മാലിന്യങ്ങൾ വലിച്ചെറിയ തിരിക്കുക. ഈ വഴികളിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാം.



ഹർഷൻ എം
1.ബി എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം