എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല്‌‍ സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്.

               കാന്തിപ്പാറയുടെയും സമീപ പ്രദേശങ്ങളുടെയും സാംസ്കാരിക വിദ്യാഭ്യാസ മണ്ടലങ്ങളിൽ പൊൻ വെളിച്ചം തൂകുന്ന സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പാഠ്യപാഠ്യാനുബന്ധ രംഗങ്ങളിൽ അവിസ്മരണീയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. പാഠ്യരംഗത്ത് നിരവധി സ്കോളർഷിപ്പുകൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 10 വർഷം തുടർച്ചയായി SSLC വിദ്യാർത്ഥഛികൾക്ക് നൂറുശതമാനം വിജയം നേടാൻ കഴിഞ്ഞത് അഭിമാനാർഹമാണ്. 
             പ്രവർത്തിപരിചയമേളയ,കലാകായിക മൽസരങ്ങൾ,ക്ബബ് മൽസരങ്ങൾ എന്നിവയിൽ കുുട്ടികൾജില്ലാ-സംസ്ഥാന തലങ്ങളിൽ വിജയികളായി ഗ്രെയ്സ് മാർക്കിന് അർഹരായിട്ടുണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായവ്യക്തിത്വ വികസനം ലക്ഷ്യമക്കി ഡാൻസ് ,കരാട്ടേ,ഇംഗ്ലീഷ്സ്പീക്കിംഗ്,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ,സെമിനാറുകൾ,ബോധവൽക്കരണ ക്ളാസുകൾ എന്നിവ നടത്തപ്പെടുന്നു.കാലത്തിനൊപ്പം കരുത്താർജിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന കൗൺസിലിംഗ്,സാമൂഹിക പ്രതിബദ്ധതയും,അച്ചടക്കവുമുള്ള തലമുറയെ രാജ്യത്തിന് പ്രദാനം ചെയ്യുന്ന SPC,NCC,Scouts & Guides, JRC തുടങ്ങിയവയുടെ പ്രവർത്തനം സ്കുളിന്റെ മികവിനുള്ള ഉദാഹരണങ്ങളാണ്.