എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ഞാനുമറിഞ്ഞു എന്റെ പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്

ഞാനുമറിഞ്ഞു എന്റെ പ്രകൃതിയെ

" അപ്പൂ...." രാവിലെ അമ്മയുടെ വിളി ഉയർന്നു. "മോനേ എണീറ്റ് പഠിക്ക്, ഇന്നു പരീക്ഷ ഉളളതല്ലേ " അമ്മ വീണ്ടും പറഞ്ഞു

               ആദ്യം മടിച്ചെങ്കിലും പരീക്ഷയെ കുറിച്ചോർത്ത അപ്പു ചാടിയെഴുന്നേറ്റു.

അമ്മ കൊടുത്ത ചൂടുകാപ്പി കുടിച്ചുകൊണ്ട് അവൻ പഠിച്ചു.സമയമായപ്പോൾ കുളിച്ചൊരുങ്ങി സ്കൂളിൽ പോയി.

           ബെല്ലടിച്ചു, പരീക്ഷ തുടങ്ങി,ചോദ്യപേപ്പർ വായിച്ച അപ്പുവിന്റെ കണ്ണുകൾ  ഒരു ചോദ്യത്തിൽ ഉടക്കി . ആ ചോദ്യം ഇതായിരുന്നു: "വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും കാരണം എന്ത്? "
     "   മനുഷ്യൻ "  അപ്പുവിന്റെ ഉത്തരം അതായിരുന്നു. ഉത്തരകടലാസ് പരിശോധിച്ച അധ്യാപകൻ , പിറ്റേന്ന് അപ്പുവിനോട് അതേക്കുറിച്ചു ചോദിച്ചു.
     മാഷേ മനുഷ്യൻ പല കാര്യങ്ങളും കണ്ടുപിടിച്ചു   അതാണ് കുഴപ്പം.പുഴയും കായലും നികത്തി, കുന്നു നിരത്തി മനുഷ്യൻ വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ  പ്രകൃതിദുരന്തങ്ങൾക്കു കാരണമാകുന്നു. ഫാക്ടറികളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ ജലാശയങ്ങളെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു.  മലിനവായു ശ്വസിക്കുന്ന മനുഷ്യൻ രോഗിയാകുന്നു.അതാണ് ഞാൻ അങ്ങനെ എഴുതിയത്.
    " ആരാ ഇതു പറഞ്ഞുതന്നത്?"    മാഷിന്റെ ചോദ്യം.
   "അമ്മ"   അപ്പുവിന്റെ മറുപടി

മാഷും കുട്ടികളും കയ്യടിച്ചു


        ശീതൾ ജെൽറ്റി
        10C
പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059