എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/തടയാം നമുക്ക് കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്

Title - തടയാം നമുക്ക് കൊറോണയെ

നമ്മുടെ ലോകം കൊറോണ വൈറസ് ഭീതിയിൽ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധം എന്ന വിഷയം ഏറ്റവും പ്രാധാന്യവും മൂല്യവും ഏറിയതാണ് . കൂട്ടം കൂടലുകളും ദൂരെയാത്രകളും എല്ലാം ഒഴുവാക്കിയതുകൊണ്ട് എല്ലാവരും വീടും പറമ്പും മാത്രമായ ലോകത്താണ് കഴിയുന്നത് . അനാവശ്യകാര്യങ്ങൾക്കായി ദൂരെയാത്രകൾ നടത്തുന്നവരെക്കുറിച്ച് വാർത്താമാധ്യമങ്ങളിലൂടെ നാം അറിയുന്നു. രോഗപ്രതിരോധത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കുകയാണ് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് . അനാവശ്യകാര്യങ്ങൾക്കായി ദൂരെ സഞ്ചാരങ്ങൾ നടത്തുന്നവരെക്കുറിച്ച് വാർത്താ മാധ്യമങ്ങളിലൂടെ നാം അറിയുന്നു. രോഗപ്രതിരോധത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കുകയാണ് നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് . ദിവസേന ധാരാളം ആളുകൾ ലോക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് യാത്രചെയ്യുന്നു. അവരെല്ലാം കൊറോണ ഭീതിയെക്കുറിച്ചറിഞ്ഞവരാണ് . അനാവശ്യ ചിന്തകൾമാറ്റി ജാഗ്രതയോടെ ജീവിക്കുക എന്നാണ് എനിക്ക് ഇവരോട് പറയാനുള്ളത് . നമ്മുടെ വിനീതനായ മുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെ ആറുമണി വാർത്താസമ്മേളനത്തിൽ അദ്ദേഹം വിവിധ കാര്യങ്ങൾ നമ്മളോട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്താൽ നമ്മൾക്ക് കൊറോണ പോസിറ്റീവ് കേസുകൾക്കു ശമനം വരുത്താനാകും. പിന്നെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ‘അത്യാവശ്യകാര്യങ്ങൾക്ക് പുറത്തുപോകുന്നവർ മാസ്ക് ധരിച്ചുകൊള്ളുക’ , ‘അത്യാവശ്യകാര്യങ്ങൾ ക്ക് ദൂരെയാത്ര പോകുന്നവർ കാറിൽ ഒരു സാനിറ്റൈസർ നിർ ബന്ധമാക്കുക’ എന്നുള്ളവയൊക്കെയാണ് .മാസ്ക് ഉപയോഗിക്കുന്നതിന്റെ രണ്ടു പ്രധാന കാരണങ്ങളിൽ ഒന്ന് തനിക്ക് എന്തെങ്കിലും കാരണവശാൽ രോഗം പിടിപെട്ടിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ .രണ്ടാമത്തേത് മറ്റുള്ളവർക്ക് എങ്ങനെയെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടെങ്കിൽ അത് നമ്മിലേക്ക് പകരാതിരിക്കാൻ. മാസ്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അത് 4 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല അത് ഉപയോഗ ശൂന്യമായിക്കഴിഞ്ഞാൽ അതിന്റെ വള്ളിയിൽ പിടിച്ചൂരി കത്തിച്ചുകളയുകയോ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുകയോ ചെയ്യണം. ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. നമ്മുടെ പ്രതിരോധശേഷി വർധിച്ചാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം സജ്ജമാകും. പ്രകൃതിയെ സംരക്ഷിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്താൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിക്കുമെന്നു മാത്രമല്ല വിഷമടിക്കാത്ത പച്ചക്കറി നമ്മൾക്ക് ആയുസും ആരോഗ്യവുമേകും. ഈ കൊറോണ വേളയിൽ നമ്മൾ നമ്മൾക്കുവേണ്ടി പ്രവർത്തിച്ചാൽ അത്രത്തോളം നമ്മൾക്ക് നന്മയേ ലഭിക്കു. ഈ ലോക്ഡൗൺ കാലത്ത് പുറത്തോട്ടൊന്നും ഇറങ്ങാതെ വീടിനുള്ളിൽ കുടുംബാംഗങ്ങളോടൊത്ത് ജീവിക്കുകയാണ് ഏറ്റവും മാതൃകാപരമായ കാര്യം. ഈ കൊറോണ വേള പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമുക്ക് അർധപൂർണമാക്കാം. എന്തെങ്കിലും കാരണവശാൽ ദൂരെയാത്രപോയി വന്നവരാണെങ്കി‍ൽ ആദ്യം ഹാൻഡ് വാഷിട്ടു കൈകഴുകുക, ശേഷം ഒന്നു കുളിച്ചു വൃത്തിയാകുക. അതിനുശേഷം മാത്രമേ മറ്റുള്ളവരുമായി സംസാരിക്കാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ പാടുള്ളൂ. അണുബാധിതമായ കൈകൾകക്കൊണ്ട് മൂക്കിലോ വായിലോ തൊടാൻ പാടില്ല.നമ്മൾ നമ്മളാൽ ചെയ്യാവുന്നതൊക്കെ ചെയ്യുക, നിർദ്ദേശങ്ങൾ എല്ലാം അനുസരിക്കുക. പ്രകൃതിയിലെ വ്യത്യസ്തങ്ങളായ ജീവികളെകൊന്നൊടുക്കുമ്പോൾ അതിനുള്ളിൽ ഏതെങ്കിലും വിധത്തിൽ ഉണ്ടായതോ കയറിപ്പറ്റിയതോ ആയ ഏതെങ്കിലും സൂഷ്മജീവികളാലുണ്ടാകുന്ന രോഗമാകാം ഈ ലോകം മുഴുവൻ തീ പോലെ പടർന്നു പിടിക്കുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം മനുഷ്യന്റെ മനുഷ്യന്റെ വരും തലമുറയ്ക്കുള്ള നല്ല ജീവിതം ഉറപ്പുവരുത്താനുള്ള കരുതൽ കൂടിയാണ് . അതുകൊണ്ട് പ്രകൃതി സംരക്ഷണത്തിലൂടെ നമുക്ക് വരും തലമുറയ്ക്കുവേണ്ടിയുള്ള കരുതൽ വർ ധിപ്പിക്കാം.

{{BoxBottom1 | പേര്= SREEGANESH S | ക്ലാസ്സ്= 8 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059