എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ അറിയാം -----കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്

അറിയാം -----കൊറോണയെ

    സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന  വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. സൂക്ഷ്മ ദർശിനിയിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ

കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്നർഥം വരുന്ന കൊറോണ എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.

               വളരെ വിരളമായി മാത്രം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസുകളെ "സുനോട്ടിക്"  എന്നാണ്   ശാസ്ത്രലോകം  വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്ന 'സാർസ്, മെർസ്' എന്നീ രോഗങ്ങൾക്കു കാരണം കൊറോണ വൈറസുകളാണ്.
                നീണ്ടുനിൽക്കുന്ന പനി, ജലദോഷം, ശ്വാസതടസം ഇവയാണ് മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും  രോഗലക്ഷണങ്ങളാണ്. ലക്ഷണങ്ങൾക്ക് ശമനം നൽകുന്ന വേദനസംഹാരികളാണ് മിക്കപ്പോഴും പ്രതിവിധി.   പ്രതിരോധമാണ് കൊറോണ വൈറസിനെതിരെയുള്ള  മരുന്ന്..


                   ആൻമോൾ  ബിജു
                          10  B

പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എസ് എച്ച് എസ് പൊട്ടൻകാട് > | സ്കൂൾ കോഡ്= 29059