എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/എൻ.എം.എം.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എം.എം.എസ്
  • സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്(എൻ.എം.എം.എസ്.) അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ നടത്തും.
  • ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 1,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.
  • അതത് സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ മുഖാന്തരം ഓൺലൈനായി അപേക്ഷ നൽകണം.
  • പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ സ്കോളർഷിപ്പ് ലഭിക്കും.
  • യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക്‌ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (എസ്.എ.ടി.), മെന്റൽ എബിലിറ്റി ടെസ്റ്റ് (എം.എ.ടി.) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
  • എസ്.സി., എസ്.ടി., പി.എച്ച്. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ മാർക്ക് 32 ശതമാനമാണ്.