എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്
  • കേരളത്തിൽ സർക്കാർ/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക്, പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • അപേക്ഷകർ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ സമുദായങ്ങളിലൊന്നിൽനിന്നായിരിക്കണം.
  • മുൻ വർഷത്തെ വാർഷിക ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകർക്ക്, ഈ വ്യവസ്ഥ ബാധകമല്ല.
  • ഒരു കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
  • രക്ഷാകർത്താവിന്റെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാൻ പാടില്ല.
  • ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാർക്കും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
  • കുറഞ്ഞത് 40 ശതമാനം അംഗപരിമിതിയുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് ഈ കാറ്റഗറിയിൽ അപേക്ഷിക്കാനർഹത. ഇവിടെയും കുടുംബത്തിലെ രണ്ടുപേർക്കു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. എന്നാൽ വാർഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപവരെയുള്ള ഈ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കാൻ അർഹരാണ്. ഭിന്നശേഷിക്കാർക്ക് ഒരു ക്ലാസിൽ പഠിക്കുന്നതിന് ഒരിക്കൽ മാത്രമേ സ്‌കോളർഷിപ്പ് അനുവദിക്കുകയുള്ളൂ. ഒരേ ക്ലാസിൽ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കില്ല.
  • ആദ്യമായി അപേക്ഷിക്കുന്നവർ, 'Fresh' എന്ന ലിങ്കുവഴിയും പുതുക്കാൻ അപേക്ഷിക്കുന്നവർ, 'Renewal' എന്ന ലിങ്കുവഴിയുമാണ് അപേക്ഷിക്കേണ്ടത്.
  • അപേക്ഷാ സമർപ്പണത്തിന്റെ ഭാഗമായി, അപേക്ഷിക്കുന്നയാളിന്റെ പേരിൽ മാത്രമുള്ള ബാങ്ക് അക്കൗണ്ടിന്റെ നമ്പർ, ശാഖയുടെ ഐ .എഫ്‌ .എസ് .സി കോഡ്, ആധാർ നമ്പർ (ഈ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം), ജനനത്തീയതി, വാർഷിക കുടുംബവരുമാനം, മുമ്പത്തെ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്, സ്‌കൂൾ ഫീസ് നിരക്ക് തുടങ്ങിയ വിവരങ്ങൾ നൽകേണ്ടിവരും. മാർക്ക് /ഗ്രേഡ് ചോദിക്കുന്നിടത്ത് മാർക്കാണ് നൽകേണ്ടത്.
  • സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ മൊബൈലിലേക്കായിരിക്കും അധികൃതർ അയയ്ക്കുക.