എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള  മനുഷ്യവർഗ്ഗം ചെയ്തു കൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണങ്ങൾ നടന്നില്ല എങ്കിൽ സുനാമി, ഭൂകമ്പങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ രൂപങ്ങളിൽ പ്രകൃതി തന്നെ തിരിച്ചടിക്കാൻ തുടങ്ങും. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ പലതും അതിന് തെളിവാണ്. വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യെവസ്ഥയെയും തകർത്തുകൊണ്ടുള്ള വികസനം കൊണ്ട് ആർക്ക് എന്ത്‌ ഗുണം? ആയതിനാൽ പരിസ്ഥിതി സൗഹൃദപരമായ വികസനത്തിന്‌ സർക്കാരും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം. ലോക ജനതയ്ക്കിടയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണം നടത്തുക, ലോകഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിച്ചു വിടുക, അവരെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തിലുടെ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റ ഭാഗമായി കുട്ടികൾ വൃക്ഷ തൈകൾ നടുകയും എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കുകയും ചെയ്യുന്നു.

വേസ്റ്റ് ബാസ്കറ്റ് സ്കൂൾ കോർനേഴ്സ് ൽ സ്ഥാപിക്കുകയുണ്ടായി.

ബയോഡൈവേഴ്‌സിറ്റി പാർക്ക്‌ , അക്വാറിയം പിന്നെ വെജിറ്റബിൾ ഗാർഡൻ, ഔഷധ ചെടികൾ എന്നിവ നട്ടു പിടിപ്പിച്ചു.

മഴക്കുഴി തയ്യാറാക്കി... അങ്ങനെ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി.