എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സ്നേഹപൂർവം പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

സ്നേഹപൂർവം പദ്ധതി

  • മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് സർക്കാരിൻെറ ധനസഹായ പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. അച്ഛനോ അമ്മയോ മരണപ്പെട്ട കുട്ടികൾക്കും സഹായം ലഭ്യമാണ്.
  • ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ - ഗവൺമന്റ്‌ /എയ്ഡഡ്‌ - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായമുണ്ട്.
  • പഠിക്കുന്ന സ്ഥാപനങ്ങളിലെ മേധാവി വഴിയാണ് അപേക്ഷ നൽകേണ്ടത്.
  • ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപ വരെയും നഗരപ്രദേശങ്ങളിൽ 22,375 രൂപ വരെയും ആയിരിക്കണം കുടുംബത്തിൻെറ വരുമാന പരിധി.
  • കാർഡ്‌ എ.പി.എൽ ആണെങ്കിൽ വില്ലേജ്‌ ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.