എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ മറ്റ് അവാർഡുകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ എൻഡോവ്മെന്റ്കൾ അവാർഡ്കൾ

  • കാർത്ത്യായായിനി മെമ്മോറിയൽ ക്യാഷ് പ്രൈസ് - സ്‌കൂളിലെ കായികാധ്യാപകൻ ജയചന്ദ്രൻ സർ ഏർപ്പെടുത്തിയത് (കായിക മികവ് പുലർത്തിയ കുട്ടികൾക്ക് ലഭിക്കുന്നു )
  • കെ രാധമ്മ മെമ്മോറിയൽ ക്യാഷ് പ്രൈസ്  - തന്റെ മാതാവായ കെ രാധമ്മയുടെ സ്മരണയ്ക്കായി സ്‌കൂളിലെ ചിത്രകലാധ്യാപകനായിരുന്ന എ ആർ വിജയകുമാർ സർ ഏർപ്പെടുത്തിയ ക്യാഷ് പ്രൈസ്. ചിത്രകലയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടിക്ക് ലഭിക്കുന്നു.
  • ഗോവിന്ദൻ  - വാസന്തി മെമ്മോറിയൽ അവാർഡ് - സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂളിലെ ഗണിത അധ്യാപികയായിരുന്ന ജീജ ടീച്ചർ നൽകുന്നു.
  • ശ്രീധരൻ പിള്ള മെമ്മോറിയൽ ക്യാഷ് പ്രൈസ് - സ്‌കൂളിലെ ഫിസിക്സ് അധ്യാപികൻ ശ്രീ എസ് മനോജ് തന്റെ പിതാവിന്റെ സ്മരണക്കായി ഒൻപതാം ക്ലാസിൽ  ഫിസിക്സ്ന് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് പ്രൈസ്.
  • ശ്രീകുമാരൻ നായർ മെമ്മോറിയൽ ക്യാഷ് പ്രൈസ് - ചിത്രരചനയിൽ മികവ് പുലർത്തിയ കുട്ടിക്ക് അദ്ദേഹത്തിന്റെ മകളും ഈ സ്‌കൂളിലെ അധ്യാപികയുമായ ശ്രീമതി ശ്രീജി ടീച്ചർ നൽകുന്ന ക്യാഷ് പ്രൈസ്.
  • ജി വാമദേവൻ മെമ്മോറിയൽ ക്യാഷ് പ്രൈസ് - അർദ്ധ വാർഷിക പരീക്ഷയിൽ ആറ് , ഏഴ് ക്ലാസുകളിൽ അടിസ്ഥാനശാസ്‌ത്രത്തിന് ഉയർന്ന സ്കോർ നേടിയ കുട്ടികൾക്ക് ഈ സ്‌കൂളിലെ അധ്യാപികയുമായ ശ്രീമതി രജിത ടീച്ചർ നൽകുന്ന ക്യാഷ് പ്രൈസ്.
  • ഐ റ്റി മേളയിൽ സബ് ജില്ലാതലത്തിൽ മികച്ച സ്ഥാനം നേടി വിജയിച്ചവർക്ക് ഐ റ്റി ക്ലബ്ബ് കൺവീനർ ശ്രീമതി സനൂജ ടീച്ചർ നൽകുന്ന ഉപഹാരം.
  • സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്ന യു പി , ഹൈസ്‌കൂൾ തല വിദ്യാർഥികൾക്ക് സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ റോജകുമാർ നൽകുന്ന അവാർഡ്.
  • ഏറ്റവും മികച്ച വാർത്ത വായനയ്ക്കും അവതരികയ്ക്കും മധുരവാണി റേഡിയോ ക്ലബ്ബ്‌ നൽകുന്ന ഉപഹാരം.
  • അറബിക് കലോത്സവത്തിന് മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് അറബിക് ടീച്ചർ ശ്രീമതി നസീറ ബീവി നൽകുന്ന ഉപഹാരം.
  • സംസ്‌കൃതം കലോത്സവത്തിന് മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് സംസ്‌കൃത അധ്യാപകൻ ശ്രീ സിജോവ്‌ സത്യൻ നൽകുന്ന ഉപഹാരം.
  • നൃത്ത ഇനങ്ങളിൽ മികച്ച വിജയം നേടിയ കുട്ടിക്ക് സ്കൂളിലെ അദ്ധ്യാപിക ശ്രീജ ടീച്ചർ നൽകുന്ന സമ്മാനം.