എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സുമയ്യ പി എം ടീച്ചർ ആണ് പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.


2021-22 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ജൂൺ 5 പരിസ്ഥിതി ദിനാചരണങ്ങളോടെ തുടക്കമായി.വീട്ടുവളപ്പിൽ കുടുംബാഗങ്ങളോടൊപ്പം  വൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോ പ്രദർശനം, പരിസ്ഥിതിദിന സന്ദേശങ്ങൾ, പ്രസംഗങ്ങൾ, പോസ്റ്റർ പ്രദർശനം എന്നിവ ഓൺലൈൻ ആയി നടത്തി വിജയികളെ തെരഞ്ഞെടുത്തു.ലഹരി വിരുദ്ധ ദിനചാരണത്തിന്റ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത് കുട്ടികൾ വീഡിയോ പങ്കുവെച്ചു.

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡാനന്തര പ്രശ്നങ്ങളും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊജക്റ്റ്‌ തയാറാക്കി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് ശാസ്ത്രരംഗം ഉപജില്ല മത്സരത്തിൽ പങ്കെടുത്ത് അമീന ഹുസൈൻ (9B) എന്ന കുട്ടി രണ്ടാം സ്ഥാനം കരസ്‌ഥമാക്കി.

             ഓസോൺ ദിനചാരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുകയും അവതരണ വീഡിയോസ് ക്ലാസ്സുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.

              പോഷക വാരാചരണത്തിന്റെ ഭാഗമായി ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഓൺലൈൻ അസെംമ്പളി നടത്തി. പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി.