എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എൻ എച്ച് എസ് എസ്, സയൻസ് ക്ലബ്‌

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്‌.

എസ് എൻ എച്ച്എസ്എസ് നോർത്ത് പറവൂർ സ്കൂളിലെ  സയൻസ് ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ

2023-24  അധ്യയനവർഷത്തിൽ  150 കുട്ടികൾ മെമ്പർമാരായി ചേർന്നു എല്ലാ സയൻസ് അധ്യാപകരുടെയും പിന്തുണയോടെ  ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി മുന്നോട്ടുപോകുന്നു. സയൻസ് ക്ലബ് സെക്രട്ടറി രമ്യ വി പി ടീച്ചറാണ്.

പ്രവർത്തന മികവുകൾ

2023-24 അധ്യയനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 14 തീയതി എല്ലാ അംഗങ്ങളുടെയും സയൻസ് അധ്യാപകരുടെയും സാന്നിധ്യത്തിൽ നടത്തി. സയൻസ് പരീക്ഷണങ്ങൾക്കായി ഒരു വർഷോപ്പ് നടത്തുകയുണ്ടായി. സ്കൂൾതല ശാസ്ത്രമേള മത്സരങ്ങൾ  വളരെ ഭംഗിയായി നടത്തപ്പെട്ടു. ഉപജില്ല സയൻസ് ശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ ഓവറോൾ  ചാമ്പ്യൻഷിപ്പ് നേടുകയും ഹൈസ്കൂൾ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ് ആവുകയും ചെയ്തു. ജില്ലാ മത്സരങ്ങളിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സ്റ്റിൽ മോഡൽ വിഭാഗത്തിൽ കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയുംചെയ്തു. എഗ്രേഡ് നേടി  വിജയം കൈവരിച്ചു. സ്കൂളിൽ നിന്നും   നാഷണൽ ചിൽഡ്രൻസ്  കോൺഗ്രസിൽ സംസ്ഥാന തലം വരെ  മത്സരിച്ചു.

സ്കൂളിൽ നിന്നും ഹൈസ്കൂൾ വിഭാഗം  കുട്ടികൾക്കായി കൊച്ചിൻ യൂണിവേഴ്സിറ്റിയിലേക്കും യുപി വിഭാഗം കുട്ടികൾക്കായി സി എം എഫ് ആർ ഐ ലേക്കും പഠനയാത്ര സംഘടിപ്പിച്ചു.

ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരു സയൻസ് ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.സയൻസ് സംബന്ധമായ  ദിനാചരണങ്ങൾ നടത്തുകയും, ക്വിസ് കോമ്പറ്റീഷൻ,പ്രൊജക്റ്റ് വർക്ക്, പോസ്റ്റർ മത്സരങ്ങൾ ,രചന മത്സരങ്ങൾ മുതലായവ സംഘടിപ്പിക്കാറുണ്ട്.. വളരെ മനോഹരമായ ഫിസിക്സ് ലാബും കെമിസ്ട്രി ബയോളജി ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രസംബന്ധമായി പരീക്ഷണ നിരീക്ഷണങ്ങൾക്കായി ATL ലാബിന്റെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്.