എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങൾ
                      ഞാൻ ആലോചിക്കുകയായിരുന്നു  ഈ  കാലം എത്ര മനോഹരമാണെന്ന് ? ഇതിന് കാരണം ലോക്ക് ഡൗൺ എന്നാണ് എനിക്ക് തോന്നുന്നത്.  ഇപ്പോൾ പ്രകൃതിയെ നശിപ്പിക്കാൻ വന്ന മനുഷ്യർ എവിടെ ? റോഡിനെ ശബ്ദമുഖരിതമാക്കികൊണ്ട് ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ എവിടെ ?  പരസ്പരം ഒന്ന് നോക്കാനും കാണാനും നേരം ഇല്ലാതെ പായുന്നവർ എവിടെ  ? ലോക്ക് ഡൗൺ കൊണ്ട് സ്വതന്ത്രമായത് പക്ഷികളും പൂമ്പാറ്റകളും ആണ് . ഈ വിഷുക്കാലത്ത് എന്റെ  കണിക്കൊന്ന പൂത്തു . ആ പൂവുകൾ പൊട്ടിച്ച് കൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ വെച്ചുള്ള കണികാണൽ ആകണം എൻറെ ഈ വിഷുക്കാലം . സദ്യ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉള്ള ഒരു ചെറു സദ്യ ആക്കാനാണ്  ഞങ്ങൾ തീരുമാനിച്ചത് . ഈ  നേരത്ത് എല്ലാവരും വീട്ടിൽ ആയതിനാൽ റോഡ് വളരെ ശാന്തമാണ്. എന്നാലും ആവശ്യസാധനങ്ങൾ വാങ്ങുന്നവർ റോഡിലൂടെ പോകുന്നുണ്ട്. വീട്ടിൽ ഇരിക്കുന്ന കുട്ടികളുടെ ബോറടി മാറ്റാൻ നിരവധി ഉപായങ്ങൾ നമുക്കുണ്ട്. പാട്ടുപാടാൻ കഴിവുള്ളവർ പാട്ട് നന്നായി പ്രാക്ടീസ് ചെയ്യുക, ഡാൻസ് ചെയ്യാൻ കഴിവുള്ളവർ  ഡാൻസ്  ചെയ്യാം  ചിത്രം വരയ്ക്കാൻ കഴിവുള്ളവർ ചിത്രം വരയ്ക്കാം, പുസ്തകം വായിക്കാം വേസ്റ്റ് മെറ്റീരിയൽസ് വെച്ച്  ഉപയോഗപ്രദമായ സാധനങ്ങൾ നിർമിക്കാം, പുസ്തകം വായിക്കാം. വീട്ടിൽ വെക്കേഷന് ചെയ്യാൻ വെച്ച കാര്യങ്ങൾ ചെയ്തു തീർക്കാം. അച്ഛനെയും അമ്മയെയും സഹായിക്കാം. 
                    അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാം. ഞാൻ വീട്ടിൽ കിളികളെ നിരീക്ഷിക്കുന്നുണ്ട്. അവയ്ക്ക് വെള്ളം ,അരി എന്നിവ ദിവസേന വെച്ചു കൊടുക്കുന്നുണ്ട്. പുസ്തകം വായിക്കുന്നുണ്ട് ,ചിത്രം വരയ്ക്കുന്നുണ്ട് , ദിവസേന മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും ,ടിവി വാർത്തകളും കാണുന്നുണ്ട്. വാർത്ത കാണുന്നത്  നിങ്ങളും ഒരു ശീലമാക്കണം .ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കുന്നുണ്ട് . ഇങ്ങനെ എല്ലാവർക്കും ഈ ലോക്ക് ഡൗൺ കാലം വീട്ടിൽ ആഘോഷിക്കാവുന്നതാണ് .  എന്റെ അച്ഛൻ ലോക ഡൗൺ പ്രമാണിച്ച് വീട്ടിലാണ്. അതിനാൽ അച്ഛൻ ഞങ്ങൾക്ക് ഒരു ഊഞ്ഞാൽ കെട്ടി തന്നു. ഒരു ദിവസം ഊഞ്ഞാൽ ആടവേ ഒരു  തേൻ കുരുവിയെ ഞാൻ ക ണ്ടു. ഇതുപോലെ നിരവധി പക്ഷികളും പൂമ്പാറ്റകളും ഞങ്ങളുടെ വീട്ടിൽ വരുന്നത് ഞാൻ നിരീക്ഷിച്ചറിഞ്ഞു.  ലോക്ക് ഡൗൺ കാലത്തും നമ്മൾ സല്യൂട്ട് ചെയ്യേണ്ടവരുണ്ട് . അവരാണ് നമ്മുടെ ജീവൻറെ സുരക്ഷയ്ക്കായി ഇരുപത്തിനാലുമണിക്കൂറും ജോലി ചെയ്യുന്ന പോലീസുകാർ ഡോക്ടർമാർ നഴ്സുമാർ മറ്റ് ജീവനക്കാർ .അവരെ ഞാൻ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുന്നു. നമുക്ക് വീട്ടിലിരുന്ന് പ്രതിരോധിക്കാം .ഒറ്റക്കെട്ടായി നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന കോവിഡ് 19 എന്ന  മഹാമാരിയെ തുരത്താം. 
അക്ഷയ കെ യു
6 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം