എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ തമാശകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ തമാശകൾ

എവിടെ നോക്കിയാലും കൊറോണ. കൊറോണ . പത്രത്തിലും ടി വി യിലും എന്ന് വേണ്ട എല്ലായിടത്തും കൊറോണ തന്നെ താരം. എനിക്കെന്തോ ഈ കൊറോണയെ അത്ര പേടിയില്ല. കാണാൻ നല്ലൊരു കളിപ്പാട്ടം പോലെയുണ്ട്. കഴിഞ്ഞ ഉത്സവത്തിന് അമ്മ വാങ്ങിതന്ന ബോളിൽ മുള്ളുകൾ ഉള്ള എന്റെ കളിപ്പാട്ടം കണ്ടാൽ കൊറോണയെ പോലെ തന്നെ. ഇന്നലെ അതുകൊണ്ട് ഞാൻ ഒരു പണി ഒപ്പിച്ചു. അതു പറയുന്നതിന് മുൻപ് എന്റെ ചേട്ടനെ കുറിച്ച് പറയട്ടെ. അവൻ മഹാ പേടിത്തൊണ്ടനാണ്. കൊറോണയെ കുറിച്ച് വാർത്ത വന്നപ്പോൾ മുതൽ അവൻ പേടിച്ചിരിപ്പാണ്. സന്ധ്യ പ്രാർത്ഥന ചൊല്ലാൻ മടിയുള്ള അവനാണ് ഇപ്പോൾ പ്രാർത്ഥിക്കാൻ ആദ്യമെത്തുന്നത് . ഇന്നലെ ഞാനൊരു പണി ഒപ്പിച്ചു.എന്ന് പറഞ്ഞില്ലേ l ടി വി യിൽ ന്യൂസ്‌ കണ്ടുകൊണ്ടിരുന്ന ചേട്ടന്റ പുറകിൽ വന്നുനിന്ന് കൊറോണയുടെ രൂപത്തിലുള്ള ബോൾ അവന്റെ തലയിൽ ഇട്ടിട്ട് അയ്യോ കൊറോണ വൈറസ്സ് എന്ന് പറഞ്ഞ് ഞാൻ ഒറ്റ ഓട്ടം . പാവം ചേട്ടൻ പെട്ടന്ന് ആയതുകൊണ്ട് പേടിച്ചു പോയി. കൊറോണ പോലിരിക്കുന്ന ബോളിലേക്കു നോക്കി അവൻ അലറി കരഞ്ഞു. അമ്മ ഓടി വന്നപ്പോളെയ്ക്കും ഞാൻ ഓടി രക്ഷപെട്ടു.


           പക്ഷെ ഈ ധൈര്യശാലിയായ എനിക്കും ഒരു പറ്റു പറ്റി കെട്ടോ. ഇന്നലെ സന്ധ്യ മയങ്ങിയപ്പോൾ ഞാനും ചേട്ടനും കൂടി മുറ്റത്തു നിൽക്കുകയായിരുന്നു. അയ്യോ മുഖംമൂടി വച്ച കൊള്ളക്കാരൻ എന്ന് പറഞ്ഞു ചേട്ടൻ ഒറ്റ ഓട്ടം ഞാൻ ഒന്നേ നോക്കിയുള്ളൂ ഇരുട്ടിൽ മുഖംമൂടി ധരിച്ച ആ ആൾ രൂപം മെല്ലെ നടന്നു വരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല ഞാൻ ഒറ്റ ഓട്ടം. ചേട്ടന്റെ പൊട്ടിച്ചിരി കേട്ടാണ് തിരിഞ്ഞു നോക്കിയത്. എടാ പൊട്ടാ... അതു അപ്പുറത്തെ ചേട്ടനാടാ. മാസ്ക് പോലെ തുണികൊണ്ട് മുഖം മറച്ചു കെട്ടിയിരിക്കുവാ. ചേട്ടൻ കൂവി ചിരിച്ചു. ഒച്ചപ്പാട് കേട്ട് വന്ന അമ്മ പറഞ്ഞു രാവിലെ മുതൽ കുത്തിയിരുന്നു കൊച്ചു ടി. വി. കാണും എന്നിട്ട് കൊള്ളക്കാരൻ അത്, ഇത് എന്നൊക്കെ അങ്ങ് തുടങ്ങിക്കോളും. നല്ല ചുട്ട അടി കിട്ടാഞ്ഞിട്ടാണ്. അമ്മ പോയതും ഞാൻ ചേട്ടനെ ഒന്ന് നോക്കി അവൻ ഒന്നും അറിയാത്ത മട്ടിൽ നിൽപ്പാണ്.. ഞാൻ അത്ര ധൈര്യശാലി ഒന്നും അല്ല എന്ന് എനിക്ക് മനസ്സിലായി . ഒരു കൊറോണയും, മാസ്കും ഉണ്ടാക്കിയ ഗുലുമാലുകൾ. എന്തായാലും ശരി ഞാൻ ഇനി ആരെയും പേടിപ്പിക്കില്ല.
 

2 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം