എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/കാശ്മീരിലെ ധീരയോദ്ധാക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാശ്മീരിലെ ധീരയോദ്ധാക്കൾ

കാശ്മീരിലെ ഒരു ഹേമന്ത കാലം, നിറയെ മഞ്ഞുമൂടി കിടക്കുന്ന മലകളും താഴ് വാരങ്ങളും അവിടെയാണ് റഫീക്കെന്ന പട്ടാളക്കാരൻ പട്ടാള സേവ അനുഷ്ഠി ക്കാനെത്തിയത്.പെട്ടെന്ന് അയാൾ ക്യാമ്പിലെ എല്ലാരുമായി സൗഹൃദത്തിലായി അയാൾ കോഴിക്കോട് കാരനായിരുന്നു. റഫീക്കിന് ഉന്നതമായ കമാൻഡർ പദവിയായിരുന്നു കിട്ടിയത്.ഈ പട്ടാള ക്യാമ്പിൽ റഫീക്കിനൊരുറ്റ ചങ്ങാതിയുണ്ടായിരുന്നു. അത് മറ്റാരുമല്ല ജെ എന്ന ജെയിംസ് ജെ റഫീക്കിൻ്റെ ബാല്യകാല സുഹൃത്തായിരുന്നു.പരസ്പരം കണ്ടപ്പോൾ അവർക്ക് സന്തോഷമായി.ജെയിംസ് റഫീക്കിനോട് ചോദിച്ചു:

     “ റിക്കി, അന്നെ കണ്ടിട്ട് എത്ര നാളായി!”

“അതേട ജെ ,ജ്ജ് എന്നെ മറന്നോ?ജ്ജ് ഏടെയാർന്നു? ഞാൻ വന്നിട്ട് ഇന്നാണല്ലോ കാണുന്നത്.”റിക്കി പറഞ്ഞു.

  “ഞാൻ ലീവിലായിരുന്നു. അന്നെ കണ്ടപ്പോൾ എനിക്ക് പെരുത്ത് സന്തോഷായി.”
      അങ്ങനെ ശാന്തമായി പോയി കൊണ്ടിരുന്നപ്പോഴാണ് ഇന്ത്യ - പാക് യുദ്ധം.

ഇന്ത്യയെ നശിപ്പിക്കണമെന്ന് തന്നെയായിരുന്നു ഉദ്ദേശ്യം.കമാൻഡർ റഫീക്ക് പറഞ്ഞു: "നിങ്ങളോരോരുത്തരും നന്നായി പോരാടണം ഓരോ ചുവടും ശ്രദ്ധിച്ച് ”

    യുദ്ധം തുടങ്ങി കഴിഞ്ഞു. എത്ര പേർ മരിച്ചെന്നൊ ജീവനോടുണ്ടെന്നോ അറിയില്ല.കൂട്ടത്തിലാരോ പറഞ്ഞു ജെയിംസിനെ കാണാനില്ലെന്ന് അത് പറഞ്ഞത് റഫീക്ക് തന്നെയായിരുന്നു.

അപ്പോഴാണ് റിക്കിക്ക് ഒരു സന്ദേശം വരുന്നത്. “കശ്മീരിനെ നശിപ്പിക്കാൻ ഇവി ബോംബ് ഇട്ടിരിക്കുന്നൂ. പെട്ടെന്ന് തന്നെ എല്ലാവരേയും രക്ഷിക്കൂ”.

       ആരാണ് സന്ദേശം അയച്ചതെന്നറിയില്ല. റഫീക്ക് എല്ലാവരോടും ഈ കാര്യം പറഞ്ഞു. എല്ലാവരും ജാഗരൂകരായി പ്രവർത്തിച്ചു.

അവിടെയുള്ളവരെയെല്ലാം മാറ്റി പാർപ്പിച്ചു. അപ്പോഴാണ് റഫീക്ക് ശ്രദ്ധിച്ചത് ഒരഞ്ചു വയസ്സുകാരീടെ ദേഹത്ത് ബോംബ് കെട്ടിയിരിക്കുന്നു. അപ്പോൾത്തന്നെ റിക്കി ആ ബോംബ് എടുത്ത് ഒരു കുളത്തിലേക്ക് ഇട്ടു.

   “ബും”

ഒരു ഞെട്ടലോടെ അത് പൊട്ടിത്തെറിച്ചു.റഫീക്കിൻ്റെ ആ ഇടപെടലിലൂടെ ആളപായം ഒന്നു ഉണ്ടായില്ല. അപ്പോഴാണ് റിക്കിയുടെ മനസ്സിൽ ജെ യിൻ്റെ ഓർമകൾ . “ഓന് എന്ത് പറ്റിയെന്നറിയില്ലല്ലോ. എൻറെ ഹോജാരാജാവിലെ തമ്പിരാനെ!”

    പെട്ടെന്ന് അവിടിവിടെയായി ബോംബ് പൊട്ടുന്നു. മാറ്റി പാർപ്പിച്ചതിനാൽ ആർക്കും ഒന്നും പറ്റിയില്ല. ജെ  ഇനി ഓർമകളിൽ മാത്രം എന്ന് എങ്ങും മുഴങ്ങി.

പെട്ടെന്ന് തന്നെ അവർ എല്ലാവരും ജയിംസിൻ്റെ ശരീരം അന്വേഷിച്ച് പോയി. എല്ലാവരും ക്യാമ്പിൽ തിരികെ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ,

   റിക്കീീീ .................

റിക്കി ചാടി എണീറ്റു. ഉദ്വേഗഭരിതമായി എങ്ങും.റിക്കിക്ക് സന്തോഷമായി. ജെ ചോദിച്ചു: " ഞാൻ മരിച്ചെന്ന് കരുതിയോ?" റിക്കി ഒന്നും മിണ്ടി യില്ല. എങ്ങും മൗനം . മൗനം ഭഞ്ജിച്ചതു റിക്കിയായിരുന്നു . " ജെ ജ്ജ് ഏടാർന്നു" ? ഞാൻ പാക്കികളുടെ കയ്യിൽ ആയിരുന്നു " എന്നിട്ട്? റിക്കി ചോദിച്ചു." ആരാ രക്ഷിച്ചേ " ജെ പറഞ്ഞു "ഓൻ്റെ പേര് അമിത്ത് " ജെ അയാളെ കുറിച്ച് പറഞ്ഞു തുടങ്ങി.

   "അയാൾ ഒരു ഇന്ത്യ ക്കാരനാണ് 2 വർഷം മുൻപ് അയാളെ ഇവിടെ നിന്ന് എന്നെ പിടിച്ചു കൊണ്ട് പോയ തു പോലെ അവനേയും പിടിച്ചോണ്ട് പോയി.ഇന്ത്യ മുഴുവൻ നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തിഅവരുടെ കൂടെ കൂട്ടി. അവനിപ്പോൾ എൻ്റെ കൂടെയുണ്ട്." 

“എവിടെ അവൻ?” റിക്കി ചോദിച്ചു . അമിത് വന്ന് കാര്യങ്ങളൊക്കെ പറഞ്ഞു.അങ്ങനെ അമിത്തും അവരിൽ ഒരാളായി മാറി.

      കുറച്ചു വർഷങ്ങൾക്ക് ശേഷം, ഒരു വലിയ യുദ്ധമുണ്ടായി. അമിത് തിരികെ പോയതിലുള്ള ദേഷ്യംഅവർക്കുണ്ടായിരുന്നു. മൂവരും സ്വന്തം ജീവനെ മറന്ന് മറ്റുള്ളവരെ രക്ഷിച്ചു.

പെട്ടെന്നാണ് ഒരു സ്ഫോടനം ഉണ്ടായത്. ആ സ്ഫോടനത്തിൽ അവർ മൂവരും മരിച്ചു. നാടിന് വേണ്ടി വീരമൃത്യു വരിച്ച ഇവർക്ക് രാജ്യം ഉയർന്ന ബഹുമതി നൽകി ആദരിച്ചു.

      കുറച്ചു വർഷങ്ങൾക്ക്  ശേഷം, പുതുതായി 3 പേർ വന്ന് ചേർന്നു. കണ്ടാൽ റിക്കിയേയും അമിത്തിനേയും ജെ യി നേയും പോലെ തന്നെ. അതെ ഇവർ നമ്മുടെ നാടിന് വേണ്ടി ജീവൻ ത്യജിച്ച ധീര ജവാന്മാരുടെ പുത്രന്മാർ മരിക്കുമെന്നറിഞ്ഞിട്ടും ഇന്നും പുതുതലമുറകൾ സൈനികർ എന്ന ജോലിക്ക് പിന്നാലെ പോകുന്നു. അവരുടെ മനസ്സിൽ ജീവ ഭയമല്ല. മറിച്ച് ഇന്ത്യ എന്ന അമ്മയോടുള്ള സ്നേഹമാണ്.
  ഇന്ത്യയ്ക്ക് വേണ്ടി ജീവൻ ത്യജിച്ച എല്ലാ സൈനികർക്കും എൻ്റെ പ്രമാണം.
അശ്വിൻ അരുൾകുമാർ
7E എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ