എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വണ്ടിന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
വണ്ടിന്റെ നന്മ

ഒരിക്കൽ ഒരിടത്ത് ഒരു സുന്ദരമായ കൊച്ചു പൂന്തോട്ടം ഉണ്ടായിരുന്നു. മുല്ലപ്പൂവ്, ചെത്തിപ്പൂവ് , ജമന്തി , റോസ് എന്നിങ്ങനെ പലപല പൂക്കൾ.എത്ര അകലെ നിന്നാലും അവിടുത്തെ പൂക്കളുടെ സുഗന്ധം എങ്ങും പരക്കും. ഒരിക്കൽ അവിടേയ്ക്ക് ഒരു കൊച്ചു ചിത്രശലഭം വന്നു. അവൾ അവിടെ താമസിക്കുവാൻ തുടങ്ങി.പിന്നെ അവൾ ആ പൂന്തോട്ടത്തിന്റെ സുന്ദരി എന്ന് പറഞ്ഞ് അഹങ്കരിച്ചു.അവൾ അവിടെയുള്ള പൂമ്പാറ്റകളെയെല്ലാം വിരട്ടി ആ മനോഹരമായ പൂന്തോട്ടം കീഴടക്കി.ഒരിക്കൽ ഒരു കരിവണ്ട് അവിടേയ്ക്ക് എത്തി.അവൾ തേൻ കുടിക്കാൻ എത്തിയപ്പോൾ ആ അഹങ്കാരി പൂമ്പാറ്റ ഓടിയെത്തി , എന്നിട്ടു പറഞ്ഞു. ഏയ്! നീ എന്താണീ ചെയ്യുന്നത്. ഇത് എന്റെ തോട്ടമാണ്. നീ ഇവിടുത്തെ പൂവിലെ തേൻ കുടിച്ചാൽ പൂക്കളെല്ലാം വാടിക്കരിഞ്ഞ് പോകും. പൂമ്പാറ്റ കരിവണ്ടിനെ സങ്കടപ്പെടുത്തി പറഞ്ഞയച്ചു.കുറച്ച് ദിവസങ്ങൾക്കു ശേഷം അവിടെ ഒരു വില്ലൻ തവളയെത്തി. ഇതറിഞ്ഞ കരിവണ്ട്‌ തന്റെ സുഹൃത്തായ പൂമ്പാറ്റ അപകടത്തിൽപെട്ടിരിക്കുന്നതായി മനസ്സിലായി. അവൾ ഇത് പൂമ്പാറ്റയോടു സൂചിപ്പിച്ചു. ആദ്യമവൾ അത് കാര്യമാക്കാതെ വണ്ടിനെ പരിഹസിച്ചു വിട്ടു. വില്ലൻ തവളയുടെ പേര് പറഞ്ഞു തന്റെ പൂന്തോട്ടം കീഴടക്കാനാണ് ആ വണ്ടിന്റെ ഉദ്ദേശമെന്ന് അവൾ കരുതി. പിന്നീട് അവൾക്കു തന്റെ തെറ്റു മനസ്സിലായി.അവൾംവണ്ടിനോടു ക്ഷമ ചോദിച്ചു.പിന്നെ അവൾ ഒരിക്കലും ആരേയും പരിഹസിച്ചിട്ടില്ല.

അർച്ചന പി.എ
5D എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ