എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

1998 ൽ ആണ് ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചത് .സയൻസ് ,ഹ്യൂമാനിറ്റീസ് കോമേഴ്‌സ് ബാച്ചുകളിലായി 449 കുട്ടികൾ പഠിക്കുന്നു.27 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കി .വര്ഷങ്ങളായി പ്ലസ് ടു വിന് മികച്ച വിജയം കൈവരിക്കുന്നു.2020 ബാച്ചിൽ രണ്ടു കുട്ടികൾ 1200 / 1200 മാർക്കും നേടി സ്കൂളിന് അഭിമാനമായി.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു. ഹെറിറ്റേജ് ക്ലബ്ബിനു പ്രഥമ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്‌കാരം ലഭിച്ചു.പ്ലസ് ടു കുട്ടികൾക്ക് എൻട്രി ആപ് മുഖേന സൗജന്യ പി എസ് സി പരിശീലനം നൽകിവരുന്നു.വേദിക് ഫൗണ്ടേഷൻ സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് പ്ലസ് വൺ കുട്ടികൾക്കായി സിവിൽ സർവീസ് പരിശീലന ക്ലാസുകൾ നടത്തുന്നു.