എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സമ്പത്ത് .


ലോകമാകെ ഭീതിപരത്തിയ കൊറോണ
വേനൽചൂടിൽ പെയ്തിറങ്ങിയ മഹാമാരി
അകറ്റാം. അകന്നു നിൽക്കാം അകറ്റാം ഈ വ്യാധിയെ
കൈകൾ കഴുകീടാം സോപ്പുപയോഗിച്ച് ഇടയ്ക്കിടെ
പരിസരമെല്ലാം ശുചിയാക്കിടാം നമുക്ക്
തുരത്തിടാം ജാഗ്രതയോടെ ഭയമില്ലാതെ
നിപ്പയെ തുരത്തിയ നമ്മുടെ നാട്
കൊറോണയെയും തുരത്തുമെന്ന പ്രത്യാശയിൽ
ലോകമെമ്പാടും പരന്ന കോറോണയെ
പ്രതിരോധിക്കാം നമുക്കതിജീവിക്കാം
ആരോഗ്യമാണ് സമ്പതെന്ന്‌ നമ്മെ-
പഠിപ്പിച്ചു ഓരോ പകർച്ചവ്യാധിയും
ശീലമാക്കീടാം നമുക്ക് ശുചിത്വം
മുന്നേറാം അതീവ ജാഗ്രതയോടെ
അകലാം നമുക്ക് അടുത്തീടാനായി
നല്ലൊരു നാളേക്കായി ഉണർന്നു പ്രവർത്തിക്കാം.
 

ശ്രീപാർവതി പി.ബി
5c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത