എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹൃദ ക്ലബ്

ഈ അദ്ധ്യയന വർഷം മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും , മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഉത്ക്കണ്ഠ ലഘൂകരിക്കുന്നതിനും സർവ്വോപരി  ഓരോ കുട്ടിയുടേയും ശാരീരിക മാനസിക ലൈംഗിക ആരോഗ്യ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനങ്ങളുടെ ചുമതല വഹി ക്കുന്നത് ശ്രീമതി നിഷ ടീച്ചറാണ്.

ദിശ

ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് അവരവർക്കു യോജിച്ച  തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും അതിന്റെ യോഗ്യതകൾ , നിയമവശങ്ങൾ മറ്റ് ഇതര അനുബന്ധ വിവരങ്ങൾ കുട്ടികൾക്ക് അറിയുന്നതിനുള്ള അവസരം ലഭിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു വരുന്നു. കരിയർ ഗൈഡൻസ് സെൽ മായി ബന്ധപ്പെട്ട ഈ പ്രവർത്തനങ്ങളുടെ  കോർഡിനേറ്റർ ശ്രീമതി ദീപ ടീച്ചർ ആണ്.

കരിയർ ഗൈഡൻസ്

SNDP HSS Neeleeswaram school ൽ 2018 ആണ് career guidance and adolescent program തുടങ്ങി യത്. കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള വിവിധ മേഖലകളെ  പരിചയപ്പെടാൻ  ഈ പ്രോഗ്രാം സഹായിക്കുന്നു. ഈ പ്രോഗ്രാം മിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന കരിയർ പ്രയാണം എന്ന വെബ്സൈറ്റ് വിവിധ കോഴ്സ്കളെയും, കോളേജ്കളെയും, സ്ക്കോളർഷിപ്പുകളെയും പരിചയപ്പെടുത്തുന്നു. കലാമണ്ഡലവുമായി സഹകരിച്ചു നടത്തുന്ന ദേശീയ നൃത്ത പരിശീലന പരിപാടി ആയ സിഥർ ജില്ലയിൽ ആരംഭിച്ചു.