എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തിയെടുക്കുന്നതിനും സാമൂഹിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു.

യു. പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 കുട്ടികളും , ക്ലബ് ലീഡർമാരായി യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്ന് ഓരോ കുട്ടികളും , ക്ലബ് സെക്രട്ടറിയായി ഒരു സാമൂഹ്യശാസ്ത്ര അധ്യാപികയും ഉൾപ്പെടുന്ന ഒരു ക്ലബ് എല്ലാ വർഷവും രൂപീകരിക്കുന്നു.

സാമൂഹ്യശാസ്‌ത്ര ക്വിസ്, ദിനാചരങ്ങൾ, മേളകൾ, കൊളാഷ് നിർമ്മാണം , മാഗസിൻ നിർമ്മാണം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ക്വിറ്റ് ഇന്ത്യ ദിനം

സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം . ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ആഗസ്റ്റ് 8, 9 ദിവസങ്ങളിൽ ആചരിച്ചു വരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി നടന്ന അവസാനത്തെ ബഹുജനമുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം.

ഹിരോഷിമ ദിനം

ലോക ജനസംഖ്യാദിനം