എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/അതിജീവിക്കും നാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നാം


 ഒതുക്കി നമ്മെ പിടിച്ചൊതുക്കി കൊറോണ എന്നൊരു വീരൻ വൈറസ്
ഇരുത്തി നമ്മെ പിടിച്ചിരുത്തി
കൊറോണ എന്നൊരു വില്ലൻ വൈറസ്

 ലോകമെങ്ങും ചുറ്റി നടന്നു
ഒടുക്കമിതാ ഇന്ത്യയിലെത്തി
ഈ വീരനെ നമ്മൾ തോൽപ്പിക്കേണ്ടേ
എന്ത് ചെയ്യും? എങ്ങനെ ചെയ്യും ?

കൈകൾ നന്നായി കഴുകീടേണം
മുഖാവരണം ധരിച്ചിടേണം നിർദ്ദേശങ്ങൾ പാലിക്കണം
അകലംനന്നായി പാലിക്കേണം

ഇവിടെയും അവിടെയും തുപ്പരുതേ
കൊറോണ നിന്നെ പിടികൂടീടും
എന്നൊരു ഓർമ്മ നമുക്ക് വേണം
സൂക്ഷിച്ചാലേദുഃഖിക്കേണ്ട

അവിടെയുമിവിടെയും പോവരുതേ
കുസൃതി ഒന്നും കാട്ടരുതേ
ലോക് ഡൗൺ എന്നാൽ വീട്ടിൽ ഇരിക്കൂ
സുരക്ഷിതരാവൂ

 

ആൽഫാ സാജൻ
6 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത