എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

LULETE-Let Us Learn English Teach English.

     ചങ്ങനാശേരി റെയിൻബോ ഇംഗ്ലീഷ് അക്കാദമിയുടെ സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ഇംഗ്ലീഷ് ഭാഷ പരിശീലന കളരി-LULETE•

സംഗീത പരിശീലന കളരി.

   ചിറ്റാർ സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ 

സംഗീത പരിശീലന കളരി നടന്നുവരുന്നു. സംഗീത വാസനയുള്ള ഗ്രാമീണ കുട്ടികൾക്ക് അനുഗ്രഹമാണ് ഈ പരിശീലനക്കളരി•

ഹൃദയ വാണി.

    തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്കൂൾ ഒരുക്കുന്ന റേഡിയോ വാർത്ത പ്രക്ഷേപണ പരിപാടിയാണ് ഹൃദയ വാണി.എല്ലാദിവസവും രാവിലെ 9.40-ന് പ്രധാന വാർത്തകൾ, പിറന്നാളാശംസകൾ, ഗുണപാഠകഥകൾ, സംഗീതം, LULETE ആശയം,പദപരിചയം, നല്ലചിന്തകൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടിയാണ് ഹൃദയ വാണി,കുട്ടികളുടെ റേഡിയോ പരിപാടി.

നാടക ശില്പശാല.

   ശ്രീ.കെ.എസ്.ബിനു

(പാക്കനാർ കലാസമിതി പത്തനംതിട്ട)വിന്റെ നേതൃത്വത്തിൽ നാടക ശില്പശാല നടന്നുവരുന്നു.

പുസ്തക പരിചയം.

 തലച്ചിറ വൈ.എം.എ. ലൈബ്രറിയുമായി കൈകോർത്ത് പുസ്തകപരിചയം പദ്ധതി നടപ്പിലാക്കി.എല്ലാ വെള്ളിയാഴ്ചയും രണ്ടുമണിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായനയ്ക്കായി തിരഞ്ഞെടുക്കുവാനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
കൃഷിത്തോട്ടം.
  ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ചേന,കാച്ചിൽ മുതലായവ സ്ഥലപരിമിതിമൂലം ടയർ ചട്ടികളിൽ കൃഷി ചെയ്യുന്നു.