എസ്.എൻ.വി.എൽ.പി.എസ് മൈലാടുപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട മൂനിസിപാലിററിയിലെ 17ാം വാ൪‍ഡിലെ മയിലാടുപാറ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി‍ചെയ്ചുന്ന വിദ്യാലയമാണ് എസ് എ൯ വി എൽ പി എസ് മയിലാടുപാറ..പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാർഡിൽ മൈലാടുപാറ എന്ന മലയോര ഗ്രാമപ്രദേശത്ത് 1966 ഇൽ ശ്രീ കൈനിക്കര രാഘവൻ പിള്ള സ്ഥാപിച്ച എയ്ഡഡ് വിദ്യാലയമാണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ മയിലാടുപാറ .വളരെ ദൂരെ നടന്ന് വിദ്യാലയത്തിൽ പോയിരുന്ന വർക്കും ദൂര കൂടുതൽ കാരണം വിദ്യാലയങ്ങളിൽ പോകാതിരുന്നവർക്കും അക്ഷരങ്ങളുടെ വെളിച്ചം വിതറി നന്മയിലേക്ക് നയിക്കാൻഈ നാട്ടിലെ ആദ്യ പൊതു സ്ഥാപനമായ ഈ വിദ്യാലയം സ്ഥാപിച്ചതി ലൂടെ സാധിച്ചു . സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഈ ഗ്രാമത്തിൽ ഈ വിദ്യാലയം ഒരു മുതൽക്കൂട്ട് ആയിരുന്നു. മാനേജ്മെൻറ് മാറി. ഇന്ന് ഈ വിദ്യാലയത്തിന് മാനേജർ കുമ്പഴ കിഴക്കേക്കര വീട്ടിൽ ശ്രീ.ദിഞ്ചു ഉമ്മൻ ആണ്. നാലാം ക്ലാസിൽ ഉന്നതവിജയംകരസ്ഥമാക്കുന്ന വിദ്യാർഥിക്ക് ശ്രീ സലിം ജി പണിക്കർ തൻറെ പിതാവിൻറെ പാവന സരണയ്ക്കായി പി. കെ. ഗംഗാധര പണിക്കർ സ്മാരക എൻഡോവ്മെൻറ് ഏർപ്പെടുത്തിയിട്ടുണ്ട് . ഗവൺമെൻറിൻറയും വിദ്യാഭ്യാസ വകുപ്പിൻറയും എസ് എസ് കെ യുടെയും ബി ആർ സി യുടെയും മാനേജ്മെൻറിൻറയും പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു