എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്കാദമിക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺലൈൻ പഠനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു പഠന ക്ലാസ്സ്  2021 ജൂൺ 6 വൈകിട്ട് 3ന് ഓൺലൈനായി നടന്നു.

ജൂൺ 7 തിങ്കളാഴ്ച മുതൽ എല്ലാ ക്ലാസ്സുകൾക്കും പ്രത്യേകം ടൈംടേബിൾ പ്രകാരം ഓൺലൈനായി ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ ആരംഭിച്ചു. വിക്ടേഴ്സ് ക്ലാസ്സ്, വാട്സാപ്പ് നിർദ്ദേശങ്ങൾ, യുട്യൂബ് തുടങ്ങി വിവിധ സംവിധാനങ്ങളും ഇതോടൊപ്പം ഉപയോഗിച്ചു.

ജൂലൈ മാസം ആദ്യവാരം പത്താംക്ലാസ്സ് കുട്ടികൾക്ക് ഓൺലൈൻ പരീക്ഷ നടത്തി. തുടർന്ന 5 മുതൽ 9 വരെ ക്ലാസ്സിലെ കുട്ടികൾക്കും ഓൺലൈൻ വിലയിരുത്തൽ നടത്തി.

യു പി - ഹൈസ്ക്കൂൾ എസ് ആർ ജി കൾ പുനസംഘടിപ്പിച്ചു. എച്ച് എസ് വിഭാഗം കൺവീനറായി സുമടീച്ചറെയും ജോയിന്റ് കൺവിനറായി ആശ ടീച്ചറെയും തെരഞ്ഞെടുത്തു. യു പി കൺവീനർ സീമ ടീച്ചറും ജോയിന്റായി ജയശ്രീ, മഞ്ജു എന്നിവരെയും തെരഞ്ഞെടുത്തു. വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പരിപാടികൾക്ക് ഏകീകൃത സ്വഭാവം ഉണ്ടാക്കാനും വാർഷിക-പ്രതിമാസ-പ്രതിവാര കലണ്ടറുകൾ നിർമ്മിക്കുകയും ചെയ്തു.

പത്താക്ലാസ്സ് കുട്ടികൾക്കുള്ള സ്പെഷൽ ഓൺലൈൻ ബാച്ചുകൾ എല്ലാശനിയാഴ്ചകളിലും സെപ്റ്റംബർ മുതൽ ആരംഭിച്ചു. പത്താംക്ലാസ്സിലെ പഠന പിന്നാക്കം നിൽക്കുന്ന 64കുട്ടികളെ 64 അധ്യാപകർ അഡോപ്റ്റ് ചെയ്തു കൊണ്ടുള്ള പ്രവർത്തനം നടന്നുവരുന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പ്രീമോഡൽ എസ് എസ് എൽസി പരീക്ഷയും നടക്കുന്നു.

എൻ ടി എസ് ഇ, എൻ എം എം എസ്, യു എസ് എസ് എന്നിവയ്ക്കായി പ്രത്യേകം ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രത്യേക പരിശീലനം നൽകുന്നു.