എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഈവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 10ന് ബഹുമാനപ്പെട്ട വ്യവസായ-നിയമവകുപ്പു മന്ത്രി ശ്രീ പി രാജീവ് ഓൺലൈനായി നിർവ്വഹിച്ചു. പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശൻ, ശ്രീ കെ എൻ ഉണ്ണികൃഷ്ണൻ (എം എൽ എ ) എന്നിവരുടെ സന്ദേശങ്ങളും ഉണ്ടായിരുന്നു. ശ്രീ. സി എൻ രാധാകൃഷ്ണൻ (എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്), ശ്രീ ഹരി വിജയൻ (സ്കൂൾ മാനേജർ‍), ശ്രീ സി പി ജയൻ (പി ടി എ പ്രസിഡന്റ് ) തുടങ്ങിയവരും കലാപ്രതിഭകളായ പൂർവ്വ വിദ്യാർത്ഥകളും ഗൂഗിൾ മീറ്റിൽ ഓൺലൈനായി പങ്കെടുത്തു. ഈ പരിപാടി ഫേസ് ബുക്ക്, യൂട്യൂബ് എന്നിവയിൽ ലൈവായി നൽകുകയും ചെയ്തു. 11.30 മുതൽ ഓരോ ക്ലാസ്സടിസ്ഥാനത്തിൽ പ്രത്യേകം ഗൂഗിൾ മീറ്റ് നടത്തുകയും ചെയ്തു.