എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 7 വെകിട്ട് 7ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മുൻ പ്രിൻസിപ്പലും മലയാളം അധ്യാപികയുമായ ശ്രീമതി വി പി ജയശ്രീ ടീച്ചർ നിർവ്വഹിച്ചു. മാനേജർ, പിടിഎ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. ശ്രീമതി ബിന്ദു എ ബി , ശ്രീ ഭാഗ്യരാജ് സി ആർ എന്നിവരാണ് വിദ്യാരംഗത്തിന്റെ ചുമതലവഹിക്കുന്നത്.

നവം ബർ 1 കേരളപ്പിറവി ദിനത്തിൽ വെബിനാർ നടത്തി. യുവ കവയത്രിയും പൂർവ്വ വിദ്യാർത്ഥിയുമായ ദീപ്തി സൈരന്ധ്രി ഉദ്ഘാടനം ചെയ്തു, മാനേജർ, പിടിഎ പ്രസിഡന്റ് , എച്ച് എം , ബിന്ദു ടീച്ചർ ഭാഗ്യരാജ് സാർ എന്നിവർ  പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു