എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മഹാത്മാ അയ്യൻ‌കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, കിണർ, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.

കമ്പ്യൂട്ടർ ലാബ്

സ്കൂളിൽ പുതിയതായി ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം ഏകദേശം 10 കംപ്യൂട്ടറുകൾ ആണ് ലാബിലുള്ളത്. ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷനും കൂടാതെ പ്രിൻറർ സൗകര്യവുമുണ്ട്.

സയൻസ് ലാബ്

  സ്കൂളിൽ പുതുതായി ഒരു സയൻസ് ലാബ് ഉണ്ട്. വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപയോഗപ്രദമാകുന്നതിലേക്കായി ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ലൈബ്രറി

ആയിരത്തഞ്ഞൂറോളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറി നമ്മുടെ സ്കൂളിൽ സ്ഥിതി ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് വായിക്കുന്നതിനായി മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. ധാരാളം വിദ്യാർത്ഥികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.

സി സി ക്യാമറകൾ

  2023ൽ സ്കൂൾ പരിസരത്ത് സി സി ക്യാമറകൾ സ്ഥാപിച്ചു. 5 ക്യാമറകളും പ്രധാന അധ്യാപികയുടെ മുറിയിൽ ഘടിപ്പിച്ച കൺട്രോൾ സിസ്റ്റവും ഇവയിലുൾപ്പെടുന്നു.

ജലവിതരണം

സ്കൂളിൽ ഒരു കിണറും ജലവിതരണത്തിനായി ടാപ്പുകളും ഉണ്ട്.

ടോയ്‌ലറ്റുകൾ

  വിവിധ സ്ഥലങ്ങളിലായി 20 ഓളം ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.

ബസ്

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്ക്കൂളിന് സ്വന്തമായി മൂന്നു ബസുകൾ ആണുള്ളത്.