എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/കോവിഡിൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്


കോവിഡിൻ കാലം
......................................
കോവിഡിൻ ഭീതിയിൽ മാനവർ..
ഉഴലുന്നു അമ്മയാം ഭൂമി ദേവി തൻ നയനങ്ങൾ നിറയുന്നു....
മൃത്യുവിൻ കരങ്ങളിൽ..
പിടയുന്നു മക്കൾതൻ ജീവശ്വാസം....
സഹജീവികൾതൻ രക്തത്തിന്നായി....
ദാഹിച്ചു വലഞ്ഞ മനുഷ്യാ
ഇത് നിനക്കുള്ള സൂചന മാത്രം......
എങ്കിലും പൊരുതാം നമുക്കൊന്നായി
തുരത്താം കൊറോണയെ....
ഒന്നിക്കാം മനം എങ്കിലും..
അകലാം തനു......
മുടിടാം മുഖം......
കഴുകിടാം കരങ്ങൾ...
ഒന്നിച്ചൊന്നായി തുരത്തിടാം
ഈ മഹാമാരിയെ
ഇന്ന് ഈ ദിനങ്ങളും..
കടന്നു പോകും..
സുവർണ തേജസിൻ
 പുലരി
നമുക്കായി വിരിയും നാളെയിൽ...........
 

വൈഷ്ണവി എൻ വി
8A എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത