എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/അക്ഷരവൃക്ഷം/പഴമയിലേക്ക് മടങ്ങാം ...

Schoolwiki സംരംഭത്തിൽ നിന്ന്
പഴമയിലേക്ക് മടങ്ങാം ...
രോഗ പ്രതിരോധം രണ്ടു രീതിയിലുണ്ട് ഒന്ന് പാരമ്പര്യമായിട്ടേയുള്ള പ്രതിരോധമാണ്. വത്യസ്ഥ തരത്തിലുവയുമാണ് ഓരോരുത്തരുടെയും പ്രതിരോധശക്തി. രണ്ടാമത്തേത് നമ്മുടെ ശരീരം സ്വന്തമായിട്ട് അണുക്കളെ പ്രതിരോധിക്കും. ഇപ്പോൾ രോഗങ്ങളെറിവരുന്ന സമയത്ത് നമ്മുക്ക് വേണ്ടപ്പെട്ട ഒരു മരുന്ന് രോഗപ്രതിരോധ ശക്തിതന്നെയാണ്. നമ്മൾ ഓരോരുത്തരും ഇന്ന് ജീവനെടുക്കുന്ന കോറോണയുടെ മുന്നിൽ ഭീതിയോടെ നിൽക്കുകയാണ്. ജലദോഷം, ന്യുമോണിയാ, വൃക്കസ്തംഭം രക്തസമ്മർദ്ദത്തിലുള്ള വ്യത്യാസം എന്നിവയുണ്ടായി അതിലൂടെ മരണത്തിലേക്ക് വീഴുകയും ചെയ്യുന്നു. ഇവിടെ നമ്മുക്ക് ഏറ്റവും വേണ്ട ഒരു ശക്തിയാണ് രോഗ പ്രതിരോധ ശക്തി. മുമ്പെല്ലാം കൊന്ന പൂക്കുന്നത് വിഷുവിന്റെ സമയത്ത് മാത്രമാണ്. അതുകൊണ്ടാണ് കൊന്നപ്പൂവിന് വളരെ വിശേഷേണമുള്ളതു.ഇപ്പോൾ നിങ്ങള്ക്ക് കാണാം ഡിസംബർ ജനുവരി മാസങ്ങളിൽ കൊന്ന പൂക്കൾ പൂക്കുന്നത് എന്ന് ചൂട് കാലാവസ്ഥയിൽ 34ഡിഗ്രി കൂടുതലകുന്നൊ അന്ന് കൊന്ന പൂത്തിരിക്കും. അല്ലാണ്ട് കൊന്നക്കോരിക്കലും അറിയില്ല വിഷു ഇന്നേ ദിവസമാണെന്ന് അപ്പോൾ ഈ കാലഘട്ടങ്ങളിൽ ആദരീക്ഷ മലിനീകരണങ്ങൾ കാരണം മാറി മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് അതുപോലെതന്നെയാണ് ശാരീരീരത്തിലും.
      ഇന്ന് നമ്മൾ എല്ലാവരും തന്നെ ഒരു ജലദോഷം വന്നാലും ഗുളികകളിൽ ആശ്രയിക്കുന്നു. ഇതുകൊണ്ട് തന്നെ നമ്മുടെ പ്രതിരോധ ശക്തിക് വിള്ളലേൽക്കുന്നു. ഇന്ന് നമ്മളിൽ പലരും തുമ്മൽ വന്നാൽ പോലും മരുന്നുകളിൽ അഭയം പ്രാപിക്കുന്നു. ആ തുമ്മൽ അടക്കിപിടിക്കുന്നതും ഒരു കാരണമാണ് രോഗ പ്രതിരോധ ശക്തി കുറയാൻ. രോഗ പ്രതിരോധ ശക്തി കുറയുമ്പോൾ നമ്മൾ സാധാരണ ചെയ്യുന്നത് എന്താണ് വിറ്റാമിൻ  ഗുളികകൾ കഴിക്കുന്നു. ഇപ്പോൾ നമ്മുക്ക് ജീവിക്കണമെങ്കിൽ രോഗങ്ങളെ ചെറുക്കി ആരോഗ്യകരമായാ ജീവിതം നയിക്കണം. രോഗങ്ങൾ നമ്മെ ആക്രമിക്കാതിരിക്കണമെങ്കിൽ രോഗ പ്രതിരോധ ശക്തി കൂട്ടുകയൊള്ളു വഴി. എല്ലാ രോഗങ്ങൾക്കും മരുന്നുകൾ കണ്ടുപിടിക്കുക എന്നത് അസംഭവ്യമാണ്. കാരണം കോടാനുകോടി വയറസ്സ്സുകൾ ഭൂമിയിൽ ഒണ്ട്. മഞ്ജുഉരു കുകയാണെങ്കിൽ അതിൽ മരവിച്ചിരിക്കുന്ന വയറുസ്സുകളെ നമ്മുക്ക് ചെറുക്കാൻപറ്റുന്നതല്ല. കാരണം അതിന്റെ ആർഎന്നെയാണ് അതിന്റെ ജെനെറ്റിക് മെറ്റീരിയൽ. അത് കൂടിക്കൊണ്ടേയിരിക്കും എല്ലാത്തിനും മരുന്ന്കൾ കണ്ടുപിടിക്കാൻ പറ്റത്തില്ല. രോഗ പ്രതിരോധ ശക്തി നമ്മുക്ക് കൂട്ടണം. അതിനുവേണ്ടി പഴമയിലേക്ക് നമ്മുക്ക് മടങ്ങാം...
കൃഷ്ണ പ്രിയ
8A എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം