എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കേരള ജനത

Schoolwiki സംരംഭത്തിൽ നിന്ന്
കേരള ജനത

ചൈനയിൽ നിന്നെത്തിയ കോവിഡ് നയന്റീൻ
വിദേശ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തീ
ദൈവത്തിൻ നാടായ കേരളമണ്ണിൽ
വലിഞ്ഞു കയറി വന്നല്ലോ ദുരന്തനായകൻ

ദുബായിൽ നിന്നൊരാൾ കാസർഗോട്ടെത്തി
പലവഴിക്കും ചുറ്റി നടന്നു
ഒഴുകി ഒഴുകി ഓടിയെത്തി കൊറോണ വൈറസ്
ജാതിമത ഭേദമില്ലാ കൊറോണ വൈറസ്

ഇറ്റലിയിൽ നിന്നൊരാൾ റാന്നിയിലെത്തി
രോഗവിവരം അറിയാതെ പാഞ്ഞു നടന്നു
നാട്ടിലാകെ ആധിയായി ജനം വീട്ടിലിരിപ്പായി
ഒത്തുകൂടി ആപ്പിലായി മതഭ്രാന്തന്മാർ

ജാതിമതഭേദമന്യേ ജനനന്മക്കായി
ഡോക്ടർമാർ നേഴ്‌സുമാർ നിയമപാലകരും
ഒഴുകി ഒഴുകി ഓടിയെത്തി കൊറോണ വൈറസ്
കഴുകിക്കഴുകി അവനെയൊതുക്കീ കേരള ജനത

രോഹിത്ത് അജിത്ത്
9A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത