എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണയും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കേരളവും

ഒരു കൊറോണ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് പടർന്നു തുടങ്ങിയ കൊറോണ എന്ന കോവിഡ് - 19 ഇന്ന് ലോകത്താകമാനം പടർന്നിരിക്കുന്നു .ഇത് മാനവരാശിക്ക് ഭീഷണിയാവുകയും ചെയ്തിരിക്കുന്നു.ലക്ഷകണക്കിനാളുകൾക്ക് കൊറോണ ബാധിക്കുകയും അനേകം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇന്ന് ഇതിന്റെ പകർച്ച തടയുവാനായി 'ലോക് ഡൗൺ' ആചരിക്കുന്നു. ഇത് രോഗം വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുന്നു.ഇന്ന് കൊറോണയെ നേരിടാനുള്ള കരുത്തിന് മാതൃകയാകുന്നത് കേരളമാണ് . അതിൽ നാം ഏവരും പങ്കാളികളാണ്.

ഈ മഹമാരി തടയുന്നതിൽ നമ്മുടെ ആരോഗ്യം, ശുചിത്യം എന്നിവ മുഖ്യ പങ്കുവഹിക്കുന്നു. ഈ രോഗം കൂടുതൽ പിടിപെടുന്നത് പ്രമേഹം,മറ്റു അവയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവർക്കാണ് . യുവാക്കളിലും ഇത് കാണപ്പെടുന്നു. രോഗമുള്ളവരുമായി ഇടപഴകുമ്പോൾ മാസക് ധരിക്കൽ , സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകൽ രോഗം നമ്മളിലേക്ക് പകരുന്നത് തടുക്കുന്നു. പനി, ചുമ, ജലദോഷം എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. അതിനാൽ നമ്മുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നാം ഏവരുമാണ്.

കേരളത്തിലെ ജനങ്ങൾ ഉൾക്കരുത്തോടെ ഈ മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടത് സ്വന്തം ജീവൻ പണയപ്പെടുത്തി ജോലിയെടുക്കുന്ന ഡോക്ടർമാരെയും നഴ്‍സുമാരെയുമാണ് .ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്കു കഴിയും .

മുഹമ്മദ് അമീർ
10 B എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം