എസ്.വി.എ.യു.പി.എസ് കാപ്പിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. കെ ഇ ആർ / പ്രീ കെ ഇ ആർ   സൗകര്യത്തോടെ  28 ക്ലാസ് റൂമുകൾ ഉണ്ട്. അതിൽ 21 എണ്ണം RCC ബിൽഡിങ്ങുകൾ ആണ്. 4 ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. 1937 ൽ സ്ഥാപിതമായ പ്രീ കെ ഇ ആർ കെട്ടിടം എല്ലാവർഷവും മെയിൻ്റനൻസ് നടത്തി  തനിമയോടു കൂടി നിലനിർത്തി വരുന്നു. കെ ഇ ആർ ബിൽഡിങ്ങിലെ ഒന്നാംതരത്തിലെ  3 ക്ലാസ് റൂമുകൾ ഒന്നാന്തരം ആക്കി  ക്ലാസുകൾ നടത്തുന്നു. എല്ലാ കുട്ടികൾക്കും ആവശ്യമായ ഫർണിച്ചർ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരിക്കലും ഉറവ വറ്റാത്ത ഒരു സ്വന്തം കിണർ വിദ്യാലയത്തിനുണ്ട്. ഈ കിണറ്റിൽ നിന്നാണ് കുട്ടികൾക്ക് ശുദ്ധജലം എത്തിക്കുന്നത് .പാചക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. എല്ലാ ബിൽഡിങ്ങിനും അടുത്തായി കൈകഴുകാൻ ഉള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രീ പ്രൈമറി

പത്തുവർഷത്തോളമായി വിദ്യാലയത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം നൽകി വരുന്നു. ഒരു ആയയുടെ സേവനവും കുട്ടികൾക്ക്  കിട്ടുന്നുണ്ട് .എല്ലാവിധ കളി ഉപകരണങ്ങളും കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു.

ലാബുകൾ

വിവരസാങ്കേതിക വിദ്യക്ക് വലിയപങ്കുള്ള ഇന്നത്തെ കാലത്ത് ക്ലാസ്സ് മുറികളിൽ ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ആവശ്യമുണ്ട്.

എൽ.പി  യു.പി ക്ലാസ്സുകൾക്ക് ആയി 6 ഡെസ്ക്ടോപ്പ്  കമ്പ്യൂട്ടറുകൾ  ലാബിൽ ഉണ്ട്.

കൂടാതെ 2018-2019 ലെ സർക്കാർ ബജറ്റിൽ എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി KITE വിതരണം ചെയ്ത 1൦ ലാപ് ടോപ്പുകളും 4 പ്രൊജക്ടറുകളും ഇവിടെയുണ്ട്.

സ്കൂൾ ബസ്

സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് വരുവാനും പോകുവാനും സൗകര്യാർത്ഥം  ഒരു സ്കൂൾ ബസ് സർവീസ് നടത്തുന്നു. ഏകദേശം ഇരുനൂറോളം കുട്ടികൾ ഈ  സൗകര്യം  ഉപയോഗിക്കുന്നു.



ലൈബ്രറി

സ്കൂളിൽ ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട്. 2015 ൽ ലൈബ്രറി ശാക്തീകരണത്തിൻ്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് എല്ലാ അധ്യാപകരും അവരുടെ കഴിവിനനുസരിച്ച് പുസ്തകങ്ങൾ നൽകുകയുണ്ടായി. കുട്ടികൾക്കുള്ള പുസ്തക വിതരണം ക്ലാസ്സ് അധ്യാപകരെ ചുമതലപ്പെടുത്തുകയും അവർ അത് കുട്ടികൾക്ക് നൽകി കൃത്യസമയത്ത് തിരിച്ചു ഏൽപ്പിക്കുകയും ചെയ്യാറുണ്ട് .അതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്

വിശാലമായ കളിസ്ഥലം

അറിവിനോടൊപ്പം ആരോഗ്യവും വേണം...ആരോഗ്യമാണ് ഏറ്റവും പരമപ്രധാനമായ കാര്യം . ഒരു കളിക്കാരന് നല്ല രീതിയിൽ പരിശീലനം കിട്ടുകയാണെങ്കിൽ സ്വാഭാവികമായും മികച്ച സ്വഭാവ രൂപീകരണം നടക്കും. കായിക വികസനം സമൂഹത്തിന്റെ മൊത്തം ലക്ഷ്യമായിരിക്കണം. വളരെ വിശാലമായ ഒരു കളി സ്ഥലം സ്കൂളിന് ഉണ്ട്. കായികമേള, ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ നടത്താൻ  സൗകര്യമുള്ള  രീതിയിലാണ് സ്കൂളിന്റെ കളിസ്ഥലം.പഞ്ചായത്തിന്റേയും മാനേജ്മെന്റിന്റേയും സഹകരണത്തോടെ  നാട്ടുകാർക്കും വിദ്യാർഥികൾക്കും എല്ലാവർക്കും കായികക്ഷമത നിലനിർത്തുന്നതിന് സഹായിക്കുന്ന  വിപുലീകരിച്ച ഒരു കളിസ്ഥലം.


പാചക പുര

വീടുകളിലെല്ലാം ചൂടിനെ അതിജീവിക്കാൻ A/Cവെക്കാറുണ്ട്. വിദ്യാലയങ്ങളിൽപോലും A/Cക്ലാസ്റൂമുകൾ ഉണ്ട്.

ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നം വളരെവലുതാണ്. ആഗോളതാപനവും ഓസോൺ പാളിയിലെ വിള്ളലുമെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്.

ഇവിടെ... ഞങ്ങളുടെവിദ്യാലയത്തിലെ KITCHEN FULL A/C ആക്കിയതിന്റെ ക്രഡിറ്റ് പ്രകൃതിയ്കാണ്.

കിച്ചണിന്റെ മേൽക്കൂരയിലേക്ക് ചാഞ്ഞിരിക്കുന്ന 100 ലധികം ഓടമുളകൾ, 50ലധികം മഞ്ഞമുളകൾ, വലിയപേരാൽ, ഉങ്ങ്, കരിങ്ങാലി, പ്ലാവ്, താന്നി, കുമിഴ്, മന്ദാരം, ..

ചുമരുകളിലെ Vertical Garden തൂക്കുചട്ടികളിലെ ചെടികൾ ഇവയെല്ലാം ചേർന്ന് കിച്ചണെ FULL A/Cആക്കുന്നു.

ചിൽഡ്രൻസ് പാർക്ക്